സുരേഷ് ഗോപി-കലാമണ്ഡലം ഗോപി വിവാദത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. കലാമണ്ഡലം ഗോപിയാണ് സുരേഷ് ഗോപിയോട് തനിക്ക് പത്മ പുരസ്കാരം നൽകണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. തനിക്ക് ഇതൊന്നും ചെയ്യാൻ കഴിയില്ലെന്ന് സുരേഷ് ഗോപി മറുപടി നൽകിയെന്ന് ഫേസ്ബുക്കിൽ കുറിച്ച സന്ദീപ് വാര്യർ, ഈ ഗോപി ആ ഗോപിയല്ലെന്ന് മനസ്സിലായോ എന്ന് കലാമണ്ഡലം ഗോപിയുടെ മകനോട് ചോദിക്കുന്നുമുണ്ട് ഫേസ്ബുക് പോസ്റ്റിൽ . വ്യാജവാർത്തകൾ പ്രചരിപ്പിച്ച് മനുഷ്യനെ കൊല്ലുന്നതിനും പരിധിയുണ്ടെന്നും സന്ദീപ് വാര്യർ മാധ്യമങ്ങളെ ഓർമിപ്പിച്ചു.
സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ് :
പദ്മ പുരസ്കാരം തരപ്പെടുത്തിത്തരുവാൻ കഴിയുമോ എന്ന് സുരേഷ് ഗോപിയോട് അങ്ങോട്ട് ചോദിച്ചത് കലാമണ്ഡലം ഗോപി . തന്നെക്കൊണ്ട് സാധിക്കില്ല എന്ന് അപ്പോൾത്തന്നെ അന്തസ്സായി മറുപടി പറഞ്ഞത് സുരേഷ് ഗോപി .
രഘുവിനോടാണ് . ആ ഗോപിയല്ല ഈ ഗോപി . മനസ്സിലായല്ലോ .
മാപ്രകളോടാണ് . ഒരു മനുഷ്യനെ കള്ളവാർത്തകൾ കൊടുത്ത് തേജോവധം ചെയ്യുന്നതിനും ഒരു പരിധിയുണ്ട്.