ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്. മനുവിനെയും മറ്റ് അഞ്ച് പേരെയും ഹൈക്കോടതി അഡീഷണൽ ജഡ്ജിമാരായി നിയമിച്ചതായി നിയമ-നീതി മന്ത്രാലയം അറിയിച്ചു. വി എം ശ്യാം കുമാർ, എം എ അബ്ദുൾ ഹക്കിം, ഹരിശങ്കർ വി മേനോൻ, എസ് ഈശ്വരൻ, പി എം മനോജ് എന്നിവരാണ് അഡീഷണൽ ജഡ്ജിമാരായി നിയമിക്കപ്പെട്ട മറ്റ് അഭിഭാഷകർ.
സുപ്രീം കോടതി കൊളീജിയത്തിൻ്റെ ശുപാർശകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതിനെ തുടർന്നാണ് നിയമന ഉത്തരവ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും.