യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലാണ് ഇന്നലെ പര്യടനം നടത്തിയത്. പ്രചാരണ പരിപാടികൾക്കു തുടക്കം കുറിച്ചത് രാവിലെ അയ്യപ്പൻകോവിൽ പഞ്ചായത്തിൽ നിന്നാണ്. യുഡിഎഫ് സ്ഥാനാർഥി മേരികുളം, മാട്ടുക്കട്ട, പരപ്പ് എന്നിവിടങ്ങളിൽ കടകൾ കയറിയും ആരാധനാലയങ്ങൾ സന്ദർശിച്ചം വോട്ട് അഭ്യർഥിച്ചത്.
വ്യക്തികളെ നേരിൽ കണ്ട് വിദ്യാലയങ്ങൾ, ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങൾ സന്ദർശിച്ച് വോട്ട് തേടി. ഇതിനിടെ ഡീൻ കുര്യാക്കോസിനെ കണ്ട് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ പ്രതിനിധി പിന്തുണ തേടി.നിലനിൽപ്പിനായി സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ നിലപാട് നീതീകരിക്കാനാകില്ലെന്ന് ഡീൻ പറഞ്ഞു.
പിന്നീട് ഡീൻ കുര്യാക്കോസിനെ തൊഴിലാളികളും വിദ്യാർഥികളും ഹരിത കർമസേനാംഗങ്ങളും ചേർന്ന് ഉപ്പുതറ ടൗണിലെത്തിയപ്പോൾ സ്വീകരിച്ചു. വാഗമണ്‍ ടൗണിൽ വൈകുന്നേരത്തോടെ എത്തി വോട്ടുതേടിയ ശേഷം യുഡിഎഫ് മണ്ഡലം കണ്‍വൻഷനിലും പങ്കെടുത്തു.