Connect with us

Hi, what are you looking for?

Film News

രാമക്രൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചത് ഹീനവും നിന്ദ്യവുമായ പ്രവർത്തിയാണ് : സംവിധായകൻ വിനയൻ

നർത്തകൻ ആർഎൽവി രാമകൃഷ്ണനെ വർഗീയമായി അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ സംവിധായകൻ വിനയൻ ശക്തമായി പ്രതികരിച്ചു. കലാഭവൻ മണിയുടെ സഹോദരനായതിനാൽ ഈ അപകീർത്തികരമായ പരാമർശങ്ങൾ വേദനിപ്പിച്ചെന്ന് വിനയൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. തൻ്റെ കലാജീവിതത്തിൽ വെറുപ്പിൻ്റെയും അവഗണനയുടെയും വേദന ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്ന് മണി കരഞ്ഞുകൊണ്ട് പറഞ്ഞതായി അദ്ദേഹം പോസ്റ്റിൽ പരാമർശിച്ചു.

 

വിനയൻറെ ഫേസ്ബുക് പോസ്റ്റ് :

കലാഭവൻമണിയുടെ അനുജൻ R L V രാമക്രൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചത് ഹീനവും നിന്ദ്യവുമായ പ്രവർത്തിയാണ്
ശ്രീമതി കലാമണ്ഡലം സത്യഭാമ ഒരു കലാകാരിയാണന്ന് അഭിമാനിക്കുന്നുണ്ടൻകിൽ അതു പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിക്കേണ്ടതാണ്.
ശ്രീമതി സത്യഭാമ ചാനലുകാരോട് സംസാരിക്കുമ്പോൾ പുറകിലത്തെ ചുവരിൽ ഭഗവാൻ ശ്രീക്രൃഷ്ണന്റെ ചിത്രം കണ്ടതായി തോന്നുന്നു..
സത്യഭാമട്ടീച്ചറേ… ശ്രീക്രൃഷ്ണ ഭഗവാൻ കാക്കകറുമ്പൻ ആയിരുന്നു.. കാർമുകിൽ വർണ്ണന്റെ സൗന്ദര്യത്തേ പാടി പുകഴ്ത്തുന്ന എത്രയോ കൃതികൾ ടീച്ചർ തന്നെ വായിച്ചിട്ടുണ്ടാകും..
അസുരന്മാരെ മോഹിപ്പിച്ച് കീഴ്പ്പെടത്താനായി മോഹിനി ആയി വേഷം കെട്ടിയത് തന്നെ മഹാവിഷ്ണുവാണ്.. മഹാവിഷ്ണു സ്ത്രീ അല്ലല്ലോ ടീച്ചറേ.. പിന്നെ ഈ പറയുന്നതിൽ എന്ത് ന്യായമാണ്..
അപ്പോൾ ഇതിൽ മറ്റെന്തോ വെറുപ്പിന്റ അംശമുണ്ട്..
ആ വെറുപ്പിന്റെയും അവഗണനയുടെയും വേദന തന്റ കലാജീവിതത്തിൽ ഒത്തിരി അനുഭവിച്ചിട്ടുണ്ടന്ന് കലാഭവൻമണി എന്നോട് കരഞ്ഞു പറഞ്ഞിട്ടുള്ള കാര്യം ഇപ്പോൾ ഇവിടെ ഓർത്തു പോകുന്നു.. രാമകൃഷ്ണൻ മണിയുടെ സഹോദരനായതു കൊണ്ടു തന്നെ ഈ അധിക്ഷേപ തുടർച്ചയേ വളരെ വേദനയോടെ ആണ് ഞാൻ കാണുന്നത്..
നമ്മുടെ നാടിന്റെ മാനവികത നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.. ഇവനെ ഒക്കെ കണ്ടാൽ അരോചകമാണ് പെറ്റ തള്ള പോലും സഹിക്കില്ല എന്ന വാക്ക് കുറച്ചല്ല ഒത്തിരി കൂടിപ്പോയി ടീച്ചറേ.. തനിക്കോ തന്റെ മക്കൾക്കോ ജനിക്കുന്ന കുട്ടികൾ വിരൂപനോ, വികലാംഗനോ ആയാൽ ഒരാൾക്ക് ഇതുപോലെ പറയാൻ പറ്റുമോ?
പൊക്കം കുറഞ്ഞ മനുഷ്യരെ വച്ച് ഞാൻ ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ തന്റെ പൊക്കക്കുറവിനെ പരിഹസിച്ച ഒരു പ്രൊഡക്ഷൻ ബോയിയോട് – ചേട്ടാ ദൈവം നമ്മളെ സ്രഷ്ടിച്ചപ്പോൾ ഒന്നു മാറി ചിന്തിച്ചിരുന്നെൻകിൽ ചേട്ടൻ എന്നെപ്പോലെ കുള്ളനും ഞാൻ ചേട്ടനെ പോലെ നല്ല പൊക്കമുള്ളവനും ആയേനെ-
എന്ന് നിറഞ്ഞ കണ്ണുകളോടെ
ഒരു കൊച്ചു മനുഷ്യൻ പറഞ്ഞപ്പോൾ അവനെ വാരി എടത്ത് പഛാത്താപത്തോടെ അവന്റെ അടുത്ത് നുറു സോറി പറഞ്ഞ പ്രൊഡക്ഷൻ ബോയിയെ ഞാനോർക്കുന്നൂ.. ആ പ്രൊഡക്ഷൻ ബോയിയുടെ മനസ്സിന്റെ വലുപ്പമെൻകിലും.. ഒത്തിരി ശിഷ്യരൊക്കെയുള്ള ശ്രീമതി കലാമണ്ഡലം സത്യഭാമയ്ക് ഉണ്ടാകട്ടെ എന്നാംശം സിക്കുന്നു..
അതല്ലൻകിൽ സാസ്കാരിക കേരളത്തിന് ഒരപമാനമായിരിക്കും..

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Film News

മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു.എറണാകുളത്ത് വച്ചായിരുന്നു അന്ത്യം.ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു മക്കള്‍- ജിബി സാറാ ജോസഫ്, ജെനി...

Kerala News

കൊച്ചി:ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഒഡിഷ ഗഞ്ചം സ്വദേശി രജനീകാന്ത് രണജിത്തിനെ (42) നെതിരേ കൊലക്കുറ്റം ചുമത്തി.എറണാകുളം മഞ്ഞുമ്മൽ കുണ്ടാപ്പാടം റോഡ് മൈത്രി ലെയിനിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി...

Kerala News

ആലപ്പുഴയില്‍ റിസോര്‍ട്ടില്‍ ജീവനക്കാരി മരിച്ചനിലയില്‍ മുറിക്ക് പുറത്തുനിന്ന് കണ്ടെത്തി.നെടുമുടി വൈശ്യംഭാഗത്തെ അയന റിസോര്‍ട്ടിലാണ് ജീവനക്കാരി മരിച്ച നിലയിൽ കണ്ടെത്തിയത് അസം സ്വദേശിനി ഖാസിറ കൗദും (44) ആണ് മരിച്ചത്. ഇവർത്തമസിച്ചിരുന്ന മുറിക്ക് പുറത്തുനിന്നാണ്...

Kerala News

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് മുതൽ. മാർച്ച് മാസം അവസാന വാരമാണ് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ അവസാനിച്ചത്. ഇതാദ്യമായാണ് പരീക്ഷയ്ക്ക് ശേഷം ഇത്ര വേഗത്തില്‍ മൂല്യ നിര്‍ണയം നടക്കുന്നത്....