കോൺഗ്രസ് പാര്‍ട്ടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളായിരുന്നവര്‍ക്ക് പുതിയ ചുമതല. ഡിസിസി ഭാരവാഹിത്വത്തിലേക്ക് ഉയര്‍ത്തിയത് ഷാഫി പറമ്പിൽ സംസ്ഥാന പ്രസിഡന്റായിരുന്ന സമയത്ത് ജില്ലകളിൽ യൂത്ത് കോൺഗ്രസിനെ നയിച്ചവരെയാണ് .ഡിസിസി വൈസ് പ്രസിഡന്റുമാരായി ഉയര്‍ത്തിയത് ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന സമയത്ത് ജില്ലകളിൽ യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നവരെയാണ്.
ഡിസിസികളിലെ ജനറൽ സെക്രട്ടറിമാരായി ഇതേസമയത്ത് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായിരുന്നവരെ നിയമിച്ചു. പുതിയ ചുമതല യൂത്ത് കോൺഗ്രസ് നേതൃത്വ പദവി ഒഴിഞ്ഞതിന് പിന്നാലെയാണ് നൽകിയത്. ബിപി പ്രദീപ് കുമാര്‍-കാസര്‍ഗോഡ്, സുദീപ് ജയിംസ്-കണ്ണൂര്‍, ഷംഷാദ് മരക്കാര്‍-വയനാട്, ഷാജി പാച്ചേരി – മലപ്പുറം, ടിഎച്ച് ഫിറോസ് ബാബു – പാലക്കാട്, ടിറ്റോ ആന്റണി – എറണാകുളം, ചിന്റു കുര്യൻ – കോട്ടയം, മുകേഷ് മോഹൻ – ഇടു്കി, അരുൺ കെഎസ് -ഇടുക്കി, ടിജിൻ ജോസഫ്-ആലപ്പുഴ, എംജി കണ്ണൻ – പത്തനംതിട്ട, അരുൺ രാജ് – കൊല്ലം, സുധീര്‍ ഷാ പാലോട് – തിരുവനന്തപുരം എന്നിവരാണ് പുതിയ ഡിസിസി വൈസ് പ്രസിഡന്റുമാര്‍.