എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​നെ ഹാ​ട്രി​ക് വി​ജ​യ​ത്തി​നു​വേ​ണ്ടി ഇ​രു​കൈ​യും നീ​ട്ടി കൊല്ലം സ്വീ​ക​രി​ക്കു​൦ : .പി​സി വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ

ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ മോ​ദി സ​ർ​ക്കാ​രി​ന് കഴിഞ്ഞി​ട്ടി​ല്ലെ​ന്ന് പി​സി വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ. മോ​ദി സ​ർ​ക്കാ​രി​ന് കോ​ൺ​ഗ്ര​സ് തു​ട​ങ്ങി വ​ച്ച വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്ന് ഒ​രു മാ​റ്റ​വും വ​രു​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു കു​ണ്ട​റ…

ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ മോ​ദി സ​ർ​ക്കാ​രി​ന് കഴിഞ്ഞി​ട്ടി​ല്ലെ​ന്ന് പി​സി വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ. മോ​ദി സ​ർ​ക്കാ​രി​ന് കോ​ൺ​ഗ്ര​സ് തു​ട​ങ്ങി വ​ച്ച വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്ന് ഒ​രു മാ​റ്റ​വും വ​രു​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു


കു​ണ്ട​റ ഇ​ള​മ്പ​ള്ളൂ​ർ ഗു​രു​ദേ​വ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കൊ​ല്ലം ലോ​ക്സ​ഭാ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ​.കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എ ​ഐ​സി​സി സെ​ക്ര​ട്ട​റി പി​.സി .വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ. പ്രേ​മ​ച​ന്ദ്ര​ന്‍ സു​താ​ര്യ​മാ​യ വ്യ​ക്തി​ത്വ​മാ​ണ്. സി​പി​എമ്മും ​ബി​ജെ​പി​യും നാ​ടെ​ങ്ങും അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ക്കു​ന്ന സ്വീ​ക​ര​ണ​ങ്ങ​ള്‍ ക​ണ്ട് വി​ര​ളി പൂ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​നെ കൊ​ല്ലം പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം ഹാ​ട്രി​ക് വി​ജ​യ​ത്തി​നു​വേ​ണ്ടി ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a Reply