കേരളത്തിലും ഇഡി വരട്ടെ, വരുമ്പോൾ കാണാം : മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്

  പിണറായി വിജയനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടിയുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ മദ്യനയ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ആണ് മുഖ്യമന്ത്രിക്കെതിരെ…

 

പിണറായി വിജയനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടിയുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ മദ്യനയ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ആണ് മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉയരുന്നത്. കേരളത്തിലും ഇഡി വരട്ടെ, ഒന്നും നടക്കാൻ പോകുന്നില്ലെന്നും വരുമ്പോള്‍ കാണാമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ബിജെപിയുടെ കെജ്രിവാളിനെ പോലെ പിണറായി വിജയനും കുടുങ്ങുമെന്ന പ്രചാരണത്തോട് ‘ഒന്നും നടപ്പാവാൻ പോകുന്നില്ല’ എന്നായിരുന്നു മന്ത്രി റിയാസിന്‍റെ മറുപടി. ഇരട്ടത്താപ്പാണ് കോൺഗ്രസിന് ഇക്കാര്യത്തില്‍ എടുക്കുന്നതെന്നും റിയാസ് പ്രതികരിച്ചു.


കേരളത്തിലെ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയായതിന്‍റെ ഭാഗമായാണ് പിണറായി വിജയനെതിരെ കേന്ദ്ര ഏജൻസികള്‍ വരാത്തതെന്നാണ് കോൺഗ്രസിന്‍റെ ഭാഗത്ത് നിന്നുള്ള ആക്ഷേപം. . കോൺഗ്രസ് അടക്കമുള്ള പാര്‍ട്ടികളില്‍ നിന്ന് ഇപ്പോള്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലായതോടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Leave a Reply