മാഹിയെ വേശ്യകളുടെ സങ്കേതമെന്ന് വിശേഷിപ്പിച്ച ബിജെപി നേതാവ് പിസി ജോർജിനെതിരെ ശനിയാഴ്ച പൊലീസ് കേസെടുക്കുകയും പരാമർശം വിവാദം ആവുകയും ചെയ്തതോടെ ഖേദപ്രകടനവുമായി പി.സി.ജോർജ്. ഫേസ്ബുക്കിലൂടെയാണ് ഇതറിച്ചത്. താൻ ഉദ്ദേശിച്ചത് മാഹിയിലൂടെ കടന്ന് പോകാൻ കഴിയാത്ത ഒരുകാലഘട്ടം ഉണ്ടായിരുന്നത് ദേശിയ പാതയുടെ വികസനത്തോട് കൂടി അതെല്ലാം മാറി മാഹി കൂടുതൽ സുന്ദരമായി എന്നത് മാത്രമാണ്.എന്നും അദ്ദേഹം പറഞ്ഞു
കോഴിക്കോട് എൻഡിഎ സ്ഥാനാർഥി എംടി രമേശിൻ്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യവെയാണ് ജോർജ് വിവാദ പ്രസ്താവന നടത്തിയത്.
മാഹിയെ അധിക്ഷേപിച്ചുള്ള പിസിയുടെ പ്രസ്താവന ദേശീയ പാത വികസിച്ചതിന്‍റെ നേട്ടം പറയുന്നതിനിടെയയായിരുന്നു. മാഹിയിൽ പി സി ജോർജിനെതിരെ പ്രതിഷേധം കനത്തു. സിപിഎമ്മും കോൺഗ്രസും തെരുവിലിറങ്ങുകയും കോലം കത്തിക്കുകയും ചെയ്തു. എംഎൽഎ ദേശീയ വനിതാ കമ്മീഷനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി.
പി സി ജോർജിൻറെ ഫേസ്ബുക് പോസ്റ്റ് :
പ്രിയ മാഹി നിവാസികളെ
കഴിഞ്ഞ ദിവസം എന്റെ പ്രസംഗത്തിൽ, ഞാൻ ഉദ്ദേശിച്ചത് മാഹിയിലൂടെ കടന്ന് പോകാൻ കഴിയാത്ത ഒരുകാലഘട്ടം ഉണ്ടായിരുന്നത് ദേശിയ പാതയുടെ വികസനത്തോട് കൂടി അതെല്ലാം മാറി മാഹി കൂടുതൽ സുന്ദരമായി എന്നത് മാത്രമാണ്.
മറിച്ച് ആർക്കെങ്കിലും തോന്നുകയോ, മാനസിക വിഷമം ഉണ്ടാകുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.