കൊല്ലത്ത് മികച്ച രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ആണ് നടക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന് പുനലൂര്‍, ചടയമംഗലം നിയോജകമണ്ഡലങ്ങളിലെ വിവിധ കാമ്പസുകള്‍ സന്ദര്‍ശിച്ചു. ഇവിടെ അദ്ദേഹം സ്ഥാനാര്‍ഥി പര്യടനം പൂര്‍ത്തിയാക്കിയത് . യുവക്കളോട് സംവദിച്ചും വോട്ടുതേടിയുമാണ്.
യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കാമ്പസ് പര്യടനം ആരംഭിച്ചത് പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്കിനിക്കല് കോളജില്‍ നിന്നുമാണ്. അവിടെനിന്ന് പുനലൂര്‍ എസ്എന്‍ കോളജ്, അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജ്, അഞ്ചല്‍ സെന്റ് ജോസഫ് നേഴ്സിംഗ് കോളജ്, ആയൂര്‍ മാര്‍ത്തോമ്മാ കോളജ്, നിലമേല്‍ എന്‍എസ്എസ് കോളജ്, കുമിള്‍ സര്‍ക്കാര്‍ ഐടിഐ തുടങ്ങിയ ഇടങ്ങളിലാണ് സ്ഥാനാര്‍ഥി സന്ദര്‍ശിച്ചത്. കൂടാതെ അദ്ദേഹം സെന്റ് ജോണ്‍സ് സ്കൂളിലെ അധ്യാപകരേയും സന്ദര്‍ശിച്ചു. ജനാധിപത്യത്തില്‍ യുവതയുടെ പങ്കു വളരെ വലുതാണെന്ന് വിദ്യാര്‍ഥികള്‍, അധ്യാപകര്‍ അടക്കമുള്ളവരോട് വോട്ടു തേടിയ പ്രേമചന്ദ്രന് പ്രതികരിച്ചു.
വിദ്യാർത്ഥികളെയും അധ്യാപകരെയും കണ്ട ശേഷം അദ്ദേഹം നേരെ എത്തിയത് അഞ്ചലിൽ ആണ്. അവിടെ ഇന്നലെ വെള്ളിയാഴ്ച ആയതിനാൽ ഏരൂര്‍ മുസ്ലീം ജമാഅത്തില്‍ എത്തി നിസ്കാര ചടങ്ങുകള്‍ക്ക് എത്തിയ വിശ്വാസികളെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ചു. യുഡിഎഫ് നേതാക്കളായ കുളത്തുപ്പുഴ സലിം, സക്കീര്‍ ഹുസൈന്, ഏരൂര്‍ സുഭാഷ്, പി.ബി വേണുഗോപാല്‍, കെഎസ് യു നേതാക്കളായ അന്‍വര്‍ സുള്‍ഫീക്കര്‍, സുബാന്, ലിബിന് വേങ്ങൂര്‍ തുടങ്ങിയവരും ന്.കെ പ്രേമചന്ദ്രനൊപ്പമുണ്ടായിരുന്നു.