സിപിഎം നേതാവ് എകെ ബാലനെ കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തില്‍ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും. ജനങ്ങൾ മോദിയെയും പിണറായിയും മടുത്തിരിക്കുകയാണെന്ന് രമേശ് ചെന്നിത്തലപറഞ്ഞു. മത്സരിക്കുന്നത് ചിഹ്നം രക്ഷിക്കാൻ അല്ല എന്ന് എ കെ ബാലൻ പറഞ്ഞത് ശരിയാണ്. ഈ തെരഞ്ഞെടുപ്പ് മരപ്പട്ടിക്ക് ഈനാംപേച്ചിക്കും വോട്ട് പിടിക്കാതിരിക്കാൻ നടത്തുന്നതാണ്. വോട്ടുപിടിക്കുന്നത് സിപിഎം ചിഹ്നം നിലനിർത്താനാണ് . ഇഡി കേരളത്തിൽ വരില്ല അത്ര നല്ലതാണ് പിണറായി മോദിയും തമ്മിലുള്ള അന്തർധാര രമേശ് ചെന്നിത്തല പറഞ്ഞു.
ബിജെപി ജയിക്കും എന്നാണോ കോൺഗ്രസ് തോൽക്കുമെന്ന് ബാലൻ പറഞ്ഞതിന്‍റെ അർത്ഥം എന്ന് വിഡി സതീശൻ ചോദിച്ചു. രാജ്യത്ത് കോൺഗ്രസിന്റെ മയ്യത്ത് എടുക്കും എന്ന് വച്ചാൽ അതല്ലേ അർത്ഥം? സിപിഎം ചെയ്യുന്നത് ബിജെപിയെ സഹായിക്കുകയാണ്. സിപിഎം വംശനാശം നേരിടുകയാണ്. കോൺഗ്രസ് മത്സരിക്കുന്നത് വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് എതിരെയാണ്.പക്ഷെ സ്വന്തം നിലനിൽക്കാൻ സിപിഎം നോക്കുന്നത്.
ഇലക്ഷൻ സ്റ്റണ്ട് ആണ് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജി. ഈ ഹർജി നേരത്തെ നൽകാമായിരുന്നു ഇപ്പോൾ ചെയ്യുന്നത് കേന്ദ്ര സർക്കാരിനെതിരെ പോരാട്ടം നടത്തുകയാണെന്ന് വരുത്തി തീർക്കാനാണ് ശ്രമം. മുഖ്യമന്ത്രിയാണ് ഇതിനെല്ലാം പിന്നിൽ. ആകെ പേടിച്ച് ഇരിക്കുകയാണ് മുഖ്യമന്ത്രി. ബിജെപി -സിപിഎം ബാന്ധവം ആണ്. കേരളത്തിൽ ബിജെപി അക്കൗണ്ട് അവർ ഒരുമിച്ച് നിന്നാലും തുറക്കില്ല. കേരളത്തിൽ സിപിഎം ബിജെപിക്ക് ഇല്ലാത്ത സ്പേസ് ഉണ്ടാക്കുകയാണ്.
എസ് രാജേന്ദ്രൻ ബിജെപി നേതാക്കളെ ഡൽഹിയിൽ പോയി കണ്ടിരുന്നു. അതിനെതിരെ നടപടിയെടുക്കാൻ ധൈര്യം ഇല്ലാത്ത ഭീരുക്കളുടെ പാർട്ടി ആണ് സിപിഎം. കേരളത്തിൽ സിപിഎം പ്രവർത്തിക്കുന്നത് ബിജെപിയുടെ ബി ടീം ആയി ആണ്. പിണറായി കേരളത്തിലെ സിപിഎമ്മിന്‍റെ കാലനായി മാറിയെന്നും വിഡി സതീശൻ പറഞ്ഞു.
You must be logged in to post a comment Login