സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയിൽ മുന്നേറുകയാണ്. എല്ലാ സ്ഥാനാർത്ഥികളും അവരുടെ മണ്ഡലങ്ങൾ മികച്ച പ്രചാരണം ആണ് നടത്തുന്നത്. ആറ്റിങ്ങൽ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി. ജോയ് ഇന്നലെ തീരദേശ മേഖലയിലെ വോട്ടഭ്യർഥിച്ചു കൊണ്ടാണ് പ്രചാരണഓ ആരംഭിച്ചത്. എസ്എഫ്ഐയുടെ നേതൃത്വത്തിൽ കാട്ടാക്ക നിയോജക മണ്ഡലത്തിലെ വിവിധ ക്യാമ്പസുകളിൽ നടത്തിയ ” ക്യാമ്പസ് ജോയ്’ എന്ന പരിപാടിയിലും അദ്ദേഹം പങ്കെടുത്തു. പരിപാടിയിൽ കാട്ടാക്കട ക്രിസ്ത്യൻ കോളജ്, ലൂർദ് മാതാ കോളജ്, ഡെയിൽ വ്യൂ സിഎസ്ഐ ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ പങ്കെടുത്തു.
സ്ഥാനാർഥി പിന്നീട് ഉച്ചയ്ക്കുശേഷം ചിറയിൻകീഴ് കിൻഫ്ര പാർക്കിലെ വിവിധ യൂണിറ്റുകളിൽ സന്ദർശനം നടത്തി. പിന്നീട് തീരദേശ മേഖലയിലെ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിക്കുന്നതിൻറെ ഭാഗമായി തുടർന്ന് ചിറയിൻകീഴ് തീരദേശ മേഖലയിലെ പ്രചാരണ പരിപാടിയായ “തീരമറിഞ്ഞ് ജോയി’ യുടെ ഭാഗമായി പങ്കെടുത്തു..
You must be logged in to post a comment Login