കോണ്‍ഗ്രസില്‍ പരാതി പ്രവാഹം. കൂടുതല്‍പേരെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഭാരവാഹികളാക്കിയതോടെയാണിത്. ഡിസിസി ഭാരവാഹികളായി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന നേതാക്കളെ ആകിയതോടെയാണ് പ്രതിഷേധം. ദേശീയ നേതൃത്വത്തിന് കൂട്ടമായി പരാതി ആണ് വൈസ് പ്രസിഡന്‍റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും പദവി നല്‍കാതെ വന്നതോടെ നല്‍കിയിരിക്കുന്നത്. ഇന്നലെ 16 ജനറല്‍ സെക്രട്ടറിമാരെയാണ് അവരവരുടെ ജില്ലയിലെ ഡിസിസി ജനറല്‍ സെക്രട്ടറിമാരായി നിയമിച്ചത്. ഇവർ ഷാഫി പറമ്പില്‍ പ്രസിഡന്‍റായ സംസ്ഥാന കമ്മിറ്റിയിലെ ജനറല്‍ സെക്രട്ടറിമാറായിരുന്നു. ഇതാണ് ഇപ്പോൾ പരാതിയിലേക്ക് നീങ്ങിയിരിക്കുന്നത്.
13 ജില്ലാ അധ്യക്ഷന്മാരായിരുന്നവരെ ഡിസിസി വൈസ് പ്രസിഡന്‍റുമാരുമാക്കി. എന്നാല്‍ പുതിയ പദവി കെഎസ് ശബരീനാഥന്‍, റിജില്‍ മാക്കുറ്റി, റിയാസ് മുക്കോളി തുടങ്ങി വൈസ് പ്രസിഡന്‍റുമാരായിരുന്ന പ്രധാന നേതാക്കള്‍ക്ക് ഇല്ല. സംസ്ഥാന സെക്രട്ടറിമാരായിരുന്നവര്‍ക്കും ഭാരവാഹിത്വം നല്‍കിയില്ല. എഐസിസി നേതൃത്വത്തിന് ഇത് അനീതിയെന്ന് കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം ഒരു കൂട്ടം കോണ്‍ഗ്രസ് നേതാക്കൾക്ക് സജീവമായി പ്രവര്‍ത്തനത്തില്‍ പോലുമില്ലാത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരെ ഡിസിസി ജനറല്‍സെക്രട്ടറിയാക്കിയതും, താരതമ്യേന ജൂനിയര്‍ ആയ നേതാക്കളെ ഡിസിസി ഉപാധ്യക്ഷന്മാരാക്കിയതും അനിഷ്ടത്തിന് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തീരുമാനം അറിയിച്ചത് കെപിസിസി ആക്ടിങ് പ്രസിഡന്‍റ് എംഎം ഹസനാണ്.