ആർഎസ്എസിന്റെ അജണ്ട എൻഡിഎ കേന്ദ്ര സർക്കാർ നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസിന്റേത് ഹിറ്റ്ലറുടെ ആശയങ്ങളാണ് . ജർമനി രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെ ഇല്ലാതാകുന്നതിൽ സ്വീകരിച്ച നടപടികൾ മാതൃകപരമാണെന്ന് ആർ എസ് എസ് മുമ്പ് പറഞ്ഞിട്ടുണ്ട്. ആർ എസ് എസ് നേതാക്കൾ പണ്ട് മുസോളിനിയെ പോയി സംഘടന രീതിക്ക് രൂപം കൊടുക്കാൻ കണ്ടിട്ടുമുണ്ട്. ആർഎസ്എസ് ശ്രമിക്കുത് ആ രീതികൾ രാജ്യത്ത് നടപ്പാക്കാനാണെന്ന് പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
”മുസ്ലിംങ്ങളെ പൗരത്വ ഭേദഗതി നിയമത്തിലൂടെ രണ്ടാം തരം പൗരന്മാരായി മാറ്റി. അവരെ ആർഎസ്എസ് കാണുന്നത് നിഷ്കസനം ചെയ്യേണ്ട വിഭാഗമായാണ് . രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് പോരാടിയത് എല്ലാ വിഭാഗക്കാരും ഒറ്റ മനസോടെയായിരുന്നു. എന്നാൽ ആർ എസ് എസ് ശ്രമിക്കുന്നത് ഇന്ത്യയുടെ ആ സാംസ്‌കാരിക ചരിത്രത്തെ ഇല്ലാതാക്കാനാണ്” പിണറായി കുറ്റപ്പെടുത്തി.
സംസ്‌കൃതം മുകൾ ചക്രവർത്തി ഷാജഹാന്റെ മകനായ ധാരാഷികോ പഠിച്ചിരുന്നു. ഉപനിഷത്തുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയത് അദ്ദേഹം തർജമ ചെയ്തത് കൊണ്ടാണ്. ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉണ്ടാക്കിയത് അസീമുള്ള ഖനാണെന്ന് ആർഎസ്എസ് ഓർക്കണം. ഇനി ആ മുദ്രാവാക്യം ഒരു മുസ്ലിം ഉണ്ടാക്കിയത് കൊണ്ട് വിളിക്കണ്ടെന്ന് വെക്കുമോ എന്ന് അദ്ദേഹം ചോദിച്ചു,