വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതായി ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നു.ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം അവർക്കെതിരെ കൊവിഡ് -19 മായി ബന്ധപ്പെട്ട വിമർശങ്ങളും ആക്ഷേപങ്ങളും വീണ്ടും സജീവമായതിൻ്റെ പശ്ചാത്തലത്തിലാണിത്. യുഡിഎഫ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് യാതൊരു തെളിവുമില്ലാതെയാണ് എന്ന് ശൈലജ ആരോപിച്ചു. അതേസമയം, യുഡിഎഫ് പിപിഇ കിറ്റുകൾ അടക്കം അമിത വിലയിൽ വാങ്ങിയതിന്റെ കൃത്യമായ തെളിവുകളാണ് ഉന്നയിച്ചതെന്ന് തിരിച്ചടിച്ചു.
എതിർ സ്ഥാനാർത്ഥികളുടെ വിശ്വസ്തർ തനിക്കെതിരെ മോശം ഭാഷ ഉപയോഗിക്കുന്നുവെന്നും, അതുകൊണ്ടാണ് നിയമപരമായ വഴി സ്വീകരിക്കാൻ തീരുമാനിച്ചതെന്നും ശൈലജ ആരോപിച്ചു. പിപിഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളും അവർ നിഷേധിച്ചു. നേരത്തെ, കൊവിഡ്-19 മഹാമാരിയുടെ കാലത്ത് അമിത വിലയ്ക്ക് പിപിഇ കിറ്റുകൾ വാങ്ങിയതിൽ ക്രമക്കേട് നടന്നതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് കെ കെ ശൈലജയും ആരോഗ്യ വകുപ്പും കടുത്ത നിരീക്ഷണത്തിലായിരുന്നു. ഒരു ദിവസത്തിനകം വില മൂന്നിരട്ടിയായി വർധിപ്പിച്ചതായാണ് വിവരം. 2020 മാർച്ച് 29-ന് നടത്തിയ പർച്ചേസിൽ ഒരൊറ്റ പിപിഇ കിറ്റിൻ്റെ വില 446 രൂപയായിരുന്നപ്പോൾ 2020 മാർച്ച് 30-ന് വാങ്ങുമ്പോൾ അത് 1,550 രൂപയായി. കുറഞ്ഞ നിരക്കിൽ മെഡിക്കൽ ഉപകരണങ്ങളും പിപിഇ കിറ്റുകളും നൽകാൻ മുന്നിട്ടിറങ്ങിയ കമ്പനികളെ വിദേശ കമ്പനിക്ക് പർച്ചേസ് ഓർഡറുകൾ നൽകാൻ അവഗണിച്ചതായി ആക്ഷേപം ഉയർന്നിരുന്നു.
സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അവർ മുൻ മുന്മന്ത്രിയെ കള്ളനെന്നാണ് വിശേഷിപ്പിച്ചത്. വടകര ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി എൽഡിഎഫ് പ്രഖ്യാപിച്ചതോടെയാണ് അപവാദ പ്രചരണം ശക്തമായത്. അതേസമയം യുഡിഎഫ് വിശദീകരണം വസ്തുതകൾ മുൻനിർത്തിയുള്ള വിമർശനങ്ങൾ മാത്രമാണ് ഉന്നയിച്ചതെന്നാണ്. കൊവിഡ് അഴിമതിയാണ് വടകരയിൽ യുഡിഎഫ് ഉയർത്തുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് എന്ന് സംശയം വേണെന്നും നേതാക്കൾ വ്യക്തമാക്കി. അതേസമയം പ്രചാരണം സ്ഥാനാർത്ഥിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലേക്ക് പോയിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പില്‍ വിശദീകരിച്ചു.
കഴിഞ്ഞ ശൈലജയും ഷാഫിയും ദിവസം തലശേരിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ മകന്റെ വിവാഹ വേളയില്‍ കണ്ടുമുട്ടിയപ്പോൾ സൗഹൃദം പങ്കുവച്ചായിരുന്നു മടങ്ങിയത്. പിന്നാലെയാണ് നിയമയുദ്ധത്തിലേക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നിലേക്കും കൊവിഡ് കാല പര്‍ച്ചേസ് സംബന്ധിച്ച തര്‍ക്കം നീങ്ങുന്നത്.