ബോളിവുഡ് ഗായകനും മലയാളിയുമായ പ്രണവ് ചന്ദ്രനുമായി നടി സുരഭി സന്തോഷ് വിവാഹിതയായി. മുംബൈയിൽ ജനിച്ചു വളർന്ന പ്രണവ് പയ്യന്നൂർ സ്വദേശിയാണ്. കോവളത്ത് വെച്ചായിരുന്നു വിവാഹം. തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സുരഭി തൻ്റെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
കുട്ടനാടൻ മാർപ്പാപ്പ എന്ന മലയാള ചിത്രത്തിലൂടെയാണ് സുരഭി ശ്രദ്ധ നേടിയത്. നിവേദ്യം എന്ന മലയാള സിനിമയുടെ കന്നഡ റീമേക്കിലാണ് ആദ്യം അഭിനയിച്ചതെങ്കിലും സംവിധായകൻ്റെ ആരോഗ്യപ്രശ്നങ്ങൾ കാരണം ചിത്രം പൂർത്തിയായില്ല. പിന്നീട് ‘ദുഷ്ട’ എന്ന കന്നഡ ചിത്രത്തിലും നായികയായി. ഇതിനെ തുടർന്ന് ‘സെക്കൻഡ് ഹാഫ്’ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു. തുടർന്ന് ‘കുട്ടനാടൻ മാർപ്പാപ്പ’, ‘കിനാവള്ളി’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ‘പത്മ’ എന്ന മലയാള ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ധ്യാൻ ശ്രീനിവാസനും സണ്ണി വെയ്‌നും ഒന്നിക്കുന്ന ‘ത്രയം’ ആണ് അവരുടെ വരാനിരിക്കുന്ന റിലീസ്. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും സുരഭി അഭിനയിച്ചിട്ടുണ്ട്.