സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയിൽ മുന്നേറുകയാണ്. എല്ലാ സ്ഥാനാർത്ഥികളും അവരുടെ മണ്ഡലങ്ങൾ മികച്ച പ്രചാരണം ആണ് നടത്തുന്നത്. കൊല്ലത്ത് മുകേഷ് മികച്ച പ്രചാരണം ആണ് നടത്തുന്നത്. തൊഴിലാളികളുടെ ജില്ലയാണ് കൊല്ലമെന്നും അവരോട് മുഖദാവിൽ വോട്ട് ചോദിക്കുന്നത് പ്രത്യേക സന്തോഷമാണെന്നും എൽഡിഎഫ് സ്ഥാനാർഥി എം. മുകേഷ് പറഞ്ഞു.
ചടയമംഗലം മണ്ഡലത്തിലെ വിവിധ പഞ്ചയാത്തുകളിൽ ഇന്നലെ പൊതു സ്വീകരണ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു. ഞാൻ നിൽക്കുന്നത് നിങ്ങളെ എല്ലാവരെയും മുഖദാവിൽ കണ്ട് വോട്ടഭ്യർഥിക്കുന്നതിനാണ്. ഇ ത് വളരെ പ്രധാനപ്പെട്ട ഒരു ഇലക്ഷനാണ് നമുക്കറിയാം. കൊല്ലത്തിന്റെ പല ഭാഗങ്ങളിലും അമ്മമാരെയും സഹോദരിമാരെയും സുഹൃത്തുക്കളെയും കഴിഞ്ഞ 25-26 ദിവസമായിട്ട് കണ്ട് വോട്ടഭ്യർഥിക്കുകയാണ്. ഒരു തൊഴിലാളി ജില്ലയാണ് കൊല്ലം. പല മേഖലകളിലെ തൊഴിലാളികളേയും സാധാരണക്കാരെയുമെല്ലാം നേരിട്ട് കണ്ട് വോട്ടഭ്യർഥിക്കുകയാണ്. എൽഡിഎഫിന് മാത്രമേ കേരളം കേരളമായി നിലനിർത്താൻ സാധിക്കൂവെന്ന് എല്ലാവർക്കും മനസിലായി കഴിഞ്ഞെന്നും മുകേഷ് പറഞ്ഞു. ഇന്നലെ പര്യടനം രാവിലെ വെളിനല്ലൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ സ്വീകരണ പരിപാടികൾക്ക് ശേഷം ചടയമംഗലം പഞ്ചായത്തിലായിരുന്നു. തുടർന്ന് ഇട്ടിവയിലെ പലയിടങ്ങളായി സ്വീകരണ പരിപാടികളിൽ പങ്കെടുത്തു. .