സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയിൽ മുന്നേറുകയാണ്. എല്ലാ സ്ഥാനാർത്ഥികളും അവരുടെ മണ്ഡലങ്ങൾ മികച്ച പ്രചാരണം ആണ് നടത്തുന്നത്. കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. ടി.എം.തോമസ് ഐസക് പര്യടനം നടത്തി. രാവിലെ സഹകാരികളുടെ സംഗമത്തോടെയാണ് പള്ളിക്കത്തോട്ടിൽ നിന്ന് പര്യടനം ആരംഭിച്ചു.
തുടർന്ന് മഹിളാസംഗമം നടത്തി. സംഗമം നടത്തിയത് കറുകച്ചാൽ ശ്രീനികേതൻ ഹാളിലും വെള്ളാവൂർ സാഗർ ഓഡിറ്റോറിയത്തിലുമാണ്. തുടർന്ന് കങ്ങഴ പഞ്ചായത്തിൽ വിവിധ കുടുംബയോഗങ്ങളിൽ പങ്കെടുത്തു. പിന്നീട് , ചെറുവള്ളി തേക്കുംഭാഗം കുടുംബയോഗം, മണിമല മുക്കട ആലയം കവല കുടുംബയോഗം എന്നിവയിലും പങ്കെടുത്തു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, കെ.ജെ. തോമസ്, കെ.എം. രാധാകൃഷ്ണൻ, ഗിരീഷ് എസ്. നായർ, ഷെമീം അഹമ്മദ്, വി.ജി. ലാൽ, പ്രഫ. ആർ. നരേന്ദ്രനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.