ഡ്രൈവിംഗ് പരിഷ്‌കാരങ്ങൾ: മന്ത്രി ഗണേഷ് കുമാറിനെതിരെ സിഐടിയു സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി

  എൽഡിഎഫ് സർക്കാരിലെ മന്ത്രി ഗണേഷ് കുമാറിനെതിരെ സിഐടിയു ബുധനാഴ്ച സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ഗതാഗത വകുപ്പ് അടുത്തിടെ കൊണ്ടുവന്ന ഡ്രൈവിംഗ് പരിഷ്‌കാരങ്ങൾക്കെതിരെയാണ് സിഐടിയു പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ത്രീകളടക്കം നൂറുകണക്കിന്…

 

എൽഡിഎഫ് സർക്കാരിലെ മന്ത്രി ഗണേഷ് കുമാറിനെതിരെ സിഐടിയു ബുധനാഴ്ച സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ഗതാഗത വകുപ്പ് അടുത്തിടെ കൊണ്ടുവന്ന ഡ്രൈവിംഗ് പരിഷ്‌കാരങ്ങൾക്കെതിരെയാണ് സിഐടിയു പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ത്രീകളടക്കം നൂറുകണക്കിന് തൊഴിലാളികൾ സമരത്തിൽ പങ്കെടുത്തു.

ഗണേഷ് കുമാർ എൽഡിഎഫിൻ്റെ മന്ത്രിയാണെന്ന് ഓർക്കണമെന്ന് സമരത്തിൽ പങ്കെടുത്ത സിഐടിയു നേതാക്കൾ പറഞ്ഞു. ആവശ്യമെങ്കിൽ മന്ത്രിയെ വഴിയിൽ തടഞ്ഞ് അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് മാർച്ച് നടത്താനും മടിക്കില്ലെന്നും അവർ പറഞ്ഞു.

മേയ് ഒന്നു മുതൽ പുതിയ ഡ്രൈവിംഗ് പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നു.എന്നാൽ ഗതാഗത വകുപ്പിൻ്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തിയ ശേഷമേ പരിഷ്‌കാരങ്ങൾ നടപ്പാക്കൂവെന്ന് സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചതായി തൊഴിലാളി സംഘടനകൾ അറിയിച്ചിരുന്നു. എന്നാൽ , മുഖ്യമന്ത്രിയിൽ നിന്ന് അത്തരത്തിലുള്ള നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ഗതാഗത വകുപ്പ് ആസൂത്രണം ചെയ്ത രീതിയിൽ പരിഷ് കാരങ്ങളുമായി മുന്നോട്ടുപോകുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഇതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയിൽ എൽഡിഎഫ് സർക്കാരിലെ ഒരു അംഗത്തിനെതിരെ പ്രതിഷേധവുമായി സിഐടിയുവിനെ പ്രേരിപ്പിച്ചത്.

Leave a Reply