ഡോക്ടർ അഭിരാമിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്. തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത അഭിരാമി തൻറെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തത് കൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത് അഭിരാമി താമസിച്ചിരുന്ന മെഡിക്കൽ കോളേജിന് അടുത്തുള്ള വീട്ടിൽ നിന്നാണ് . പൊലീസ് അന്വേഷണം തുടരുകയാണ്. ഇന്നലെ വൈകിട്ടാണ് വെള്ളനാട് സ്വദേശിനിയാണ് ഡോ. അഭിരാമി മരിച്ചതായി ഇവരുടെ വീട്ടിലേക്ക് എത്തുന്നത്.
മൃതദേഹം ഉടൻ തന്നെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി വീട്ടിലേക്ക് എത്തിക്കും. വീട്ടുകാർ പറയുന്നത് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ അഭിരാമിക്കുള്ളതായി അറിയില്ലെന്നാണ്. അഭിരാമിയുടെ വിവാഹം കുറച്ചു മാസങ്ങൾക്ക് മുമ്പാണ് കഴിഞ്ഞത്. ഡോക്ടറാണ് ഇവരുടെ ഭർത്താവും . അഭിരാമിക്ക് ആത്മഹത്യയിലേക്ക് എത്തിപ്പെടാനുളള കാരണങ്ങൾ ഉണ്ടോന്ന് അറിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്. ഇതുവരെ എന്താണ് സംഭവിച്ചത് എന്നുള്ള കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.