സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയിൽ മുന്നേറുകയാണ്. എല്ലാ സ്ഥാനാർത്ഥികളും അവരുടെ മണ്ഡലങ്ങൾ മികച്ച പ്രചാരണം ആണ് നടത്തുന്നത്. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥികൾ പ്രമുഖ വ്യക്തികളെ നേരിൽ കണ്ടും ആരാധനലാലയങ്ങൾ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയും റോഡ് ഷോ നടത്തിയും തങ്ങളുടെ ഒന്നാം ഘട്ട പ്രചാരണത്തിനു തുടക്കം കുറിച്ചു. ഇപ്പോൾ രണ്ടാം ഘട്ട പ്രചാരണ൦ ആരംഭിച്ചിരിക്കുകായണ്.മണ്ഡലം തല കൺവൻഷനുകളും കൊടുംചൂടിലും പൂർത്തിയായിവരികയാണ്.ആലപ്പുഴ ദേശീയ ശ്രദ്ധ യുഡിഎഫ് സ്ഥാനാർഥി കെ. സി. വേണുഗോപാലിന്‍റെ വരവോടെ ആകർഷിച്ചിരിക്കുകയാണ്. കെ.സി. വേണുഗോപാൽ ഇന്നലെ നേരിട്ടുള്ള പ്രചാരണത്തിന് ഇടവേള നൽകി ഡൽഹിയിലേക്കു പോയി. ഡൽഹിയിൽ 31ന് ഇന്ത്യ മഹാസഖ്യം നടത്തുന്ന റാലിയുടെ വിലയിരുത്തലിനാണ് അദ്ദേഹം പോയത്.
കഴിഞ്ഞദിവസം അദ്ദേഹം ആലപ്പുഴയുടെ ക്യാമ്പസുകളിൽ ആവേശം പകർന്ന് പര്യടനം നടത്തി. ഒന്നാം ഘട്ട പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിൽ സ്ഥാനാർഥിയുടെ പര്യടനവും യോഗങ്ങളുമൊക്കെയായി യുഡിഎഫ് മികച്ച പ്രചാരണം ആണ് നടത്തുന്നത്. യുഡിഎഫ് പ്രചാരണം നടത്തുന്നത് കൈവിട്ട ആലപ്പുഴ ഇത്തവണ കൈപ്പിടിയിലൊതുക്കും എന്ന ദൃഢ നിശ്ചയത്തിലാണ്.