സംസ്ഥാനത്ത് ചില ജില്ലകളിൽ മഴ കത്തുന്ന വേനൽചൂടിൽ ആശ്വാസമായി ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴ സാധ്യത അറിയിച്ചിരിക്കുന്നത്തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത് വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഴ പെയ്യാനുള്ള സാധ്യകതയുണ്ടെന്നാണ്. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഇന്ന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇപ്പോഴും വിവിധ ജില്ലകളിൽ വലിയ ചൂടാണ് അനുഭവപ്പെടുന്നത്. കുടിവെള്ള ക്ഷാമവും പലയിടങ്ങളിലും തുടങ്ങിയിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളിൽ വരുന്ന ഞായറാഴ്ച വരെ ഉയർന്ന ചൂട് 39° ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയം,കോഴിക്കോട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ ജില്ലയിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 37° ഡിഗ്രി സെൽഷ്യസ് വരെയും, ഉയരാൻ സാധ്യതയുണ്ട്.