ഈസ്റ്റര്‍ ആഘോഷിക്കാന്‍ കഴിയാത്തവര്‍ നിര്‍ഭാഗ്യവാന്മാരാണെന്നും ക്രിസ്ത്യാനികള്‍ രാജ്യമെമ്പാടും പീഡനം അനുഭവിക്കുന്നതായി സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍.
അദ്ദേഹം ഈസ്റ്റര്‍ പ്രവൃത്തി ദിനമാക്കിയ മണിപ്പുരിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു. പ്രശ്നങ്ങൾ മണിപ്പുരില്‍ മാത്രമല്ല ഇന്ത്യയില്‍ പലയിടത്തുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു സഹനങ്ങള്‍ ഒരിയ്ക്കലും അവസാനമല്ല എന്നതാണ് ക്രൈസ്തവന്റെ ഏറ്റവും വലിയ പ്രത്യാശയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹനങ്ങള്‍ ചക്രവാകങ്ങള്‍ തുറക്കാനുള്ള വാതായനങ്ങളാണ്. പോസിറ്റീവ് എനര്‍ജിയിലേക്കാണ് എല്ലാ സഹനങ്ങളും പീഡാനുഭവങ്ങളും എല്ലാവരെയും നയിക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.