സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയിൽ മുന്നേറുകയാണ്. എല്ലാ സ്ഥാനാർത്ഥികളും അവരുടെ മണ്ഡലങ്ങൾ മികച്ച പ്രചാരണം ആണ് നടത്തുന്നത്. കാസര്‍ഗോട്ടെ ആരാധനാലയങ്ങളും പൗരപ്രമുഖരുടെ ഭവനങ്ങളും സന്ദര്‍ശിച്ച് പര്യടനം നടത്തുകയാണ് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന് .

ബേള ചര്‍ച്ചില്‍ രാവിലെ സന്ദര്‍ശനം നടത്തിയ ശേഷം ജീവകാരുണ്യ പ്രവര്ത്തകന് സായിറാം ഭട്ടിന്റെ വീട് സന്ദര്‍ശിച്ചു. അഗല്‍പാടി ക്ഷേത്രം, മൂക്കംപാറ ചര്‍ച്ച് മാന്യ കൊറഗ ക്ഷേത്രം എന്നിവ സന്ദര്‍ശിക്കുകയും ചെയ്തു. പിന്നീട് കന്നഡ സാഹിത്യകാരന് കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ കുടുംബാംഗങ്ങളെ കണ്ട് അനുഗ്രഹം തേടുകയും ചെയ്തു. പിന്നീട് അദ്ദേഹം കാസര്‍ഗോഡ് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംബന്ധിച്ചു.

പൈക്ക പൂമാണി കിന്നിമാണി ക്ഷേത്രത്തിലും സന്ദര്‍ശിച്ച അദ്ദേഹം പിന്നീട് കാസര്‍ഗോഡ് ഗവ. കോളജിലും സന്ദർശനം നടത്തി. അതിന് ശേഷം മുന്‍ എംഎല്‍എ പി.ബി. അബ്ദുല്‍ റസാഖിന്റെ വീടും ആലമ്പാടി നൂറുല്‍ ഇസ്ലാം യതീംഖാനയും കൊല്ലമ്പാടി ചര്‍ച്ചും മുന്‍മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ വീടും സന്ദര്‍ശിച്ചു.



