Connect with us

Hi, what are you looking for?

Kerala News

തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും; സ്ഥാനാർത്ഥികൾക്ക് ഏപ്രിൽ 4 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം

 

രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. സ്ഥാനാർത്ഥികൾക്ക് ഏപ്രിൽ 4 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. കേരളത്തിലെ 20 മണ്ഡലങ്ങൾ ഉൾപ്പെടെ 98 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 26 ന് നടക്കും. തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് ആരംഭിക്കും. 102 മണ്ഡലങ്ങളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.

മാർച്ച് 30 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ അവസരമുണ്ട്.അതേസമയം, ബീഹാറിൽ ഉത്സവം പ്രമാണിച്ച് സ്ഥാനാർത്ഥികൾക്ക് ഇപ്പോഴും നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.കേരളത്തിൽ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വരണാധികാരി സഞ്ജയ് കൗൾ അറിയിച്ചു. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെയാണ് നാമനിർദേശ പത്രിക സ്വീകരിക്കുക. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലെയും റിട്ടേണിംഗ് ഓഫീസർമാർക്കാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ടത്. കൊല്ലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം മുകേഷ് എംഎൽഎയും കാസർകോട് ബിജെപി സ്ഥാനാർഥി എം എൽ അശ്വിനിയും ഇന്നു രാവിലെ 11ന് പത്രിക സമർപ്പിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Film News

മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു.എറണാകുളത്ത് വച്ചായിരുന്നു അന്ത്യം.ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു മക്കള്‍- ജിബി സാറാ ജോസഫ്, ജെനി...

Kerala News

കൊച്ചി:ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഒഡിഷ ഗഞ്ചം സ്വദേശി രജനീകാന്ത് രണജിത്തിനെ (42) നെതിരേ കൊലക്കുറ്റം ചുമത്തി.എറണാകുളം മഞ്ഞുമ്മൽ കുണ്ടാപ്പാടം റോഡ് മൈത്രി ലെയിനിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി...

Kerala News

ആലപ്പുഴയില്‍ റിസോര്‍ട്ടില്‍ ജീവനക്കാരി മരിച്ചനിലയില്‍ മുറിക്ക് പുറത്തുനിന്ന് കണ്ടെത്തി.നെടുമുടി വൈശ്യംഭാഗത്തെ അയന റിസോര്‍ട്ടിലാണ് ജീവനക്കാരി മരിച്ച നിലയിൽ കണ്ടെത്തിയത് അസം സ്വദേശിനി ഖാസിറ കൗദും (44) ആണ് മരിച്ചത്. ഇവർത്തമസിച്ചിരുന്ന മുറിക്ക് പുറത്തുനിന്നാണ്...

Kerala News

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് മുതൽ. മാർച്ച് മാസം അവസാന വാരമാണ് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ അവസാനിച്ചത്. ഇതാദ്യമായാണ് പരീക്ഷയ്ക്ക് ശേഷം ഇത്ര വേഗത്തില്‍ മൂല്യ നിര്‍ണയം നടക്കുന്നത്....