അമരാവതിയിൽ നിന്നുള്ള നിലവിലെ എംപിയായ നവനീത് റാണ ബുധനാഴ്ച രാത്രി നാഗ്പൂരിൽ പാർട്ടി സംസ്ഥാന ഘടകം അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നു.നാഗ്പൂരിലെ ബവൻകുലെയുടെ വസതിയിൽ അനുയായികൾക്കൊപ്പം അമരാവതി, നാഗ്പൂർ, വാർധ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മുതിർന്ന പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിലാണ് അവർ ബിജെപിയിൽ ചേർന്നത്. ബി.ജെ.പിയിൽ ചേരുമ്പോൾ ഭർത്താവ് എം.എൽ.എ രവി റാണയും ഒപ്പമുണ്ടായിരുന്നു.
ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ബുധനാഴ്ചയാണ് അമരാവതി മണ്ഡലത്തിലെ പാർട്ടി സ്ഥാനാർത്ഥിയായി അവരുടെ പേര് പ്രഖ്യാപിച്ചത്. ഏപ്രിൽ 4 ന് തിരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് ബവൻകുലെ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വികസന പാതയാണ് കഴിഞ്ഞ അഞ്ച് വർഷമായി താൻ പിന്തുടരുന്നതെന്ന് ബവൻകുലെയുടെ വസതിയിൽ അർദ്ധരാത്രിയോടെ നടത്തിയ വാർത്താ സമ്മേളനത്തിൽ നവനീത് റാണ പറഞ്ഞു.
You must be logged in to post a comment Login