ഉത്തർപ്രദേശിലെ അഞ്ച് ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ സിപിഐ പ്രഖ്യാപിച്ചു. ഷാജഹാൻപൂർ, ഫൈസാബാദ്, ലാൽഗഞ്ച്, ഘോഷി, റോബർട്ട്സ്ഗഞ്ച് എന്നിവിടങ്ങളിൽ പാർട്ടി സ്ഥാനാർത്ഥികളെ നിർത്തും.
ഇതിൽ ഷാജഹാൻപൂർ, ലാൽഗഞ്ച്, റോബർട്ട്സ്ഗഞ്ച് എന്നിവ പട്ടികജാതിക്കാർക്കായി സംവരണം ചെയ്തിരിക്കുന്നു. ഷാജഹാൻപൂരിൽ നിന്ന് സുരേഷ് കുമാറിനെയും ലാൽഗഞ്ചിൽ നിന്ന് ഗംഗാദീനെയും റോബർട്ട്‌സ്ഗഞ്ചിൽ നിന്ന് അശോക് കുമാർ കണ്ണൗജിയയെയും പാർട്ടി മത്സരിപ്പിക്കുന്നു.
അരവിന്ദ് സെന്നിനെ ഫൈസാബാദിൽ നിന്നും വിനോദ് റായിയെ ഘോഷിയിൽ നിന്നും സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. പ്രതിപക്ഷ പാർട്ടികളുമായി സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി തയ്യാറാണെന്നും എന്നാൽ അവരിൽ ചിലർ അവർക്കായി സീറ്റ് വിട്ടുനൽകാൻ തയ്യാറായില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി അരവിന്ദ് രാജ് സ്വരൂപ് പറഞ്ഞു.