ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ മണിപ്പൂർ വിഷയത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. മണിപ്പൂരിൽ ക്രൂരമായ പീഡനങ്ങൾ അന്ധകാര ശക്തികളിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്നു. ദു:ഖവെള്ളി ദിനത്തിലെ സന്ദേശത്തിൽ ആർച്ച് ബിഷപ്പപ്പ് തോമസ് ജെ നെറ്റോ ക്ഷുദ്ര ശക്തികൾക്കെതിരെ നിലപാട് സ്വീകരിക്കണമെന്നും പറഞ്ഞു. അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
മതാധിപത്യ സങ്കുചിത മനോഭാവം വളർത്തിക്കൊണ്ടു വരാൻ ശ്രമിക്കുന്നത് കാണണം. സഹോദരന്മാർക്ക് ഒപ്പം ഇക്കാര്യത്തിൽ നിൽക്കാൻ കഴിയണം. ഒന്നിച്ച് നിന്ന് സമൂഹത്തിലെ അനീതിക്കെതിരെ പോരാടാൻ കഴിയണമെന്നും അതിജീവിതത്തിനുള്ള കരുത്താണ് വേണ്ടതെന്നും തോമസ് ജെ നെറ്റോ പറഞ്ഞു. ജനങ്ങളെ മതത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിലും പറഞ്ഞിരുന്നു. ഏത് ന്യൂനപക്ഷങ്ങൾക്കും ഭരണഘടന ഉറപ്പ് നൽകുന്നത് ഇവിടെ ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.