അശോക് ലെയ്ലാന്‍ഡ് കമ്പനിയുടെ പുതിയ ശ്രേണിയിലുള്ള ബസ് കെഎസ്ആര്‍ടിസി പുതുതായി ബസുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് മന്ത്രി ഗണേഷ് കുമാര്‍ ഓടിച്ചു. ട്രയല്‍ റണ്‍ നടത്തിയത് ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്തു നിന്നുമാണ്. മന്ത്രിയോടൊപ്പം കെഎസ്ആര്‍ടിസിയുടെ ചെയര്‍മാന്‍ പ്രമോജ് ശങ്കര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ അടക്കമുള്ളവര്‍ ഏകദേശം 20 കിലോമീറ്റര്‍ പരീക്ഷണ ഓട്ടം നടത്തിയ ബസില്‍ യാത്ര ചെയ്തു.
കൂടുതല്‍ ഇന്ധന ക്ഷമതയാണ് . 150 ബിഎച്ച്പി പവറുള്ള നാല് സിലിണ്ടര്‍ എഞ്ചിനോട് കൂടിയ ബസിന് കമ്പനി വാഗ്ദാനം ചെയ്യുന്നതെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. മുന്‍വശത്തും പുറകിലുമായി വാതിലുകള്‍, ക്യാമറകള്‍, ബസിനുള്ളില്‍ ചൂട് കുറയ്ക്കുന്നതിനായി തെരഞ്ഞെടുത്ത റൂഫിങ് മെറ്റീരിയല്‍, ഡ്രൈവര്‍ ഉള്‍പ്പടെ സൗകര്യപ്രദമായ 38 സീറ്റും, ലഗേജ് റാക്കുകള്‍ തുടങ്ങിയവ ബസിന്റെ പ്രത്യേകതകളാണ്.
കെഎസ്ആർടിസിയുടെ ഫേസ്ബുക് പോസ്റ്റ് :
അശോക് ലെയ്ലാൻഡ് BS6 Lynx Smart ബസ്സ് ട്രയൽ റൺ…
കെ.എസ്.ആർ.ടി.സി പുതുതായി ബസ്സുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിവിധ വാഹന നിർമ്മാതാക്കളുടെ ബസ്സുകളുടെ വിലയിരുത്തലിന്റെ ഭാഗമായി 26.03.2024 തീയതിയിൽ ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെ.ബി.ഗണേഷ് കുമാർ ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്തു നിന്നും അശോക് ലെയ്‌ലാൻഡ് കമ്പനിയുടെ പുതിയ ശ്രേണിയിലുള്ള ബസ് ഓടിച്ച് പെർഫോമൻസ് വിലയിരുത്തുന്നതിനായി ട്രയൽ റൺ നടത്തുകയുണ്ടായി.
അശോക് ലെയ്ലാന്ഡിൻ്റെ 5200 എംഎം wheelbase ഉള്ള BS6 Lynx Smart ഷാസിയിൽ കോട്ടയത്തുള്ള കൊണ്ടോടി ആട്ടോക്രാഫ്റ്റിൽ നിർമ്മിച്ച ബോഡിയിൽ 10 .5 മീറ്റർ നീളമുള്ള ബസ്സിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഏകദേശം 20 കിലോമീറ്റർ പരീക്ഷണം നടത്തിയ ബസ്സിൽ ബഹു. ഗതാഗത വകുപ്പ് മന്ത്രിയോടൊപ്പം കെ.എസ്.ആർ.ടി.സി യുടെ ചെയർമാൻ & മാനേജിങ് ഡയറക്‌ടർ ശ്രീ. പ്രമോജ് ശങ്കർ IOFS, എക്സിക്യൂട്ടീവ് ഡയറ്കടർമാർ, ബഹു. മന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഡ്രൈവർ ഉൾപ്പടെ സൗകര്യപ്രദമായ 38 സീറ്റും, മുൻവശത്തും പുറകിലുമായി യാത്രക്കാർക്ക് അനായാസം കയറി ഇറങ്ങുന്നതിനായി വാതിലുകൾ, വൈ കണക്ഷനുള്ള 3 ക്യാമറകൾ, ബസ്സിനുള്ളിൽ ചൂട് കുറയ്ക്കുന്നതിനായി തിരഞ്ഞെടുത്ത റൂഫിങ് മെറ്റീരിയൽ, ലഗേജ് റാക്കുകൾ, സ്റ്റൈൻലെസ്സ് സ്റ്റീൽ ഇന്നർ ബോഡി പാനലുകൾ എന്നിവ ഈ ബസ്സിന്റെ പ്രത്യേകതകളാണ്.
150 BHP പവറുള്ള 4 സിലിണ്ടർ എഞ്ചിനോട് കൂടിയ ഈ ബസ്സിന് കൂടുതൽ ഇന്ധന ക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
കെ.എസ്.ആർ.ടി.സി പുതിയ ബസ്സുകൾ വാങ്ങുന്നതിനായി നടപടികൾ സ്വീകരിക്കുമ്പോൾ ഓരോ സീറ്റുകളുടെയും പിൻ വശത്തും ബസ്സിനുള്ളിലും പരസ്യം പതിക്കുന്നതിനുള്ള സംവിധാനം, മൊബൈൽ ചാർജിങ് പോർട്ടുകൾ, വൈ ഫൈ കണക്ഷനുള്ള ക്യാമറകൾ, കൂടുതൽ സുഖപ്രദമായ ഡ്രൈവിങ് സീറ്റ് തുടങ്ങിയവ ഉൾപ്പെടുത്തണമെന്നും ബസ്സിനുള്ളിൽ ചൂട്, എഞ്ചിന്റെ ശബ്ദം അടക്കമുള്ളവ നിയന്ത്രിക്കുന്നതിനായി യോജ്യമായ മെറ്റീരിയൽ തിരഞ്ഞെടുക്കുന്നതിനായി ബഹു. ഗതാഗത മന്ത്രി കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർക്ക് നേരത്തേ നിർദ്ദേശം നൽകിയിരുന്നു.