ചക്കിട്ടപാറയിൽ വടകര പാർലമെന്റ് എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയ്ക്ക് ഊഷ്മള സ്വീകരണം. ശൈലജ ചക്കിട്ടപാറയിലെത്തിയത് പേരാമ്പ്ര മണ്ഡലം തല പ്രചാരണ പരിപാടിയുടെ ഭാഗമായാണ് . അവരെ നൂഘോഷയാത്രയായി റ് കണക്കിനു പ്രവർത്തകർ ചേർന്നു സ്വീകരിച്ചു ആനയിച്ചു.
സ്ഥാനാർഥിയെ വേദിയിൽ ചക്കിട്ടപാറ സ്വദേശിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഷീജ ശശി ചുവപ്പ് ഷാളണിയിച്ചു. ടി.പി. രാമകൃഷ്ണൻ എംഎൽഎ ചക്കിട്ടപാറ മേഖലയിൽ എൽഡിഎഫ് ഭരണത്തിൻ കീഴിൽ വന്നിരിക്കുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. വയനാട് ബദൽ റോഡ് ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് വികസനത്തെ സഹായിക്കുന്ന എംപി കൂടെ ഉണ്ടായാൽ ആക്കം കൂട്ടാൻ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളാ കോൺഗ്രസ് -എം ജില്ലാ ജനറൽ സെക്രട്ടറി ബോബി ഓസ്റ്റിൻ അധ്യക്ഷത വഹിച്ചു. കെ.കെ. ഭാസ്കരൻ, എസ്.കെ. സജീഷ്, ജോസഫ് അമ്പാട്ട്, ബിജു ചെറുവത്തൂർ, ടോമി അമ്പാട്ട്, സി.ഡി. പ്രകാശ്, എ.ജി. ഭാസ്കരൻ, കെ.കെ. ഹനീഫ, എം. കുഞ്ഞമ്മദ്, ബേബി കാപ്പുകാട്ടിൽ, എൻ.പി. ബാബു, കെ. സുനിൽ, എൻ.കെ. വത്സൻ എന്നിവർ സ്ഥാനാർഥിക്ക് സ്വീകരണം നൽകി