ഫോട്ടോ മോര്‍ഫ് ചെയ്തുള്ള പ്രചാരണ൦ : ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ പരാതി നൽകുമെന്ന് കെ കെ ശൈലജ

വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതായി ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ പരാതി വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി…

വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതായി ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ പരാതി വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ നല്‍കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ പറഞ്ഞു. വളരെ വൃത്തികെട്ട രീതിയില്‍ തന്റേത് ഉള്‍പെടെ പല എല്‍ഡിഎഫ് നേതാക്കളുടെയും ഫോട്ടോ മോര്‍ഫ് ചെയ്താണ് യുഡിഎഫ് പ്രചാരണം. അത് അനുവദിക്കാനാകില്ലെന്നും ശൈലജ പറഞ്ഞു

ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം അവർക്കെതിരെ കൊവിഡ് -19 മായി ബന്ധപ്പെട്ട വിമർശങ്ങളും ആക്ഷേപങ്ങളും വീണ്ടും സജീവമായതിൻ്റെ പശ്ചാത്തലത്തിലാണിത്. യുഡിഎഫ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് യാതൊരു തെളിവുമില്ലാതെയാണ് എന്ന് ശൈലജ ആരോപിച്ചു. കൊവിഡ് കള്ളിയെ കെട്ടുകെട്ടിക്കണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ആണ് ഉപയോഗിക്കുന്നത്. കോവിഡ് സമയത്തെ മികച്ച നേട്ടങ്ങൾ മുന്നിൽ വച്ച് എൽഡിഎഫ് വടകരയിൽ പ്രചാരണം നടത്തുമ്പോൾ ആണ് യുഡിഎഫിന്റെ ഈ പ്രതിരോധം

Leave a Reply