സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയിൽ മുന്നേറുകയാണ്. എല്ലാ സ്ഥാനാർത്ഥികളും അവരുടെ മണ്ഡലങ്ങൾ മികച്ച പ്രചാരണം ആണ് നടത്തുന്നത്. രണ്ടു ദിവസമായി കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ സന്ദർശിക്കുന്ന തിരക്കിലാണ്. അദേഹം മുന്നണിയുടെ വിവിധ പോഷക സംഘടനകളുടെ യോഗങ്ങളിൽ പങ്കെടുത്ത് സംസാരിച്ചു. ഇന്ന് പരസ്യ പ്രചാരണം ദുഖ വെള്ളിയാഴ്ച്ചയായതിനാൽ ഇല്ല. എന്നാൽ അദ്ദേഹം വിവിധ പള്ളികളിൽ സന്ദർശനം നടത്തും.
കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് യുവജന,വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂത്ത് ലീഡേഴ്‌സ് മീറ്റിലും ഇഫ്താർ സംഗമത്തിലും അദ്ദേഹം പങ്കെടുത്തു. വോട്ടഭ്യർത്ഥിച്ച് കൊട്ടിയൂരിലെ വിവിധ ഭാഗങ്ങളിലും കോളക്കാട് സെന്റ് തോമസ് ചർച്ചിലും, പേരാവൂർ സാൻജോസ് ഭവനിലും സന്ദർശനം നടത്തി.