രണ്ടാംഘട്ട പ്രചാരണം ശ്കതമാക്കാൻ ഇടതുമുന്നണി : മുഖ്യമന്ത്രി പിണറായി വിജയൻ ഓരോ മണ്ഡലത്തിലും മൂന്ന് വീതം പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും

ഇടത് ക്യാമ്പ് രണ്ടാംഘട്ട പ്രചാരണം മികച്ചതാക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ഇറക്കാൻ ഒരുങ്ങുന്നു. മലബാറിൽ ഉൾപ്പടെ പിണറായി മുൻനിരയിൽ നിന്ന ഭരണഘടനാ സംരക്ഷണ റാലികൾ പാർട്ടിക്ക് വലിയ ആത്മവിശ്വാസം നൽകിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.…

ഇടത് ക്യാമ്പ് രണ്ടാംഘട്ട പ്രചാരണം മികച്ചതാക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ഇറക്കാൻ ഒരുങ്ങുന്നു. മലബാറിൽ ഉൾപ്പടെ പിണറായി മുൻനിരയിൽ നിന്ന ഭരണഘടനാ സംരക്ഷണ റാലികൾ പാർട്ടിക്ക് വലിയ ആത്മവിശ്വാസം നൽകിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. പിണറായിക്ക് ഓരോ മണ്ഡലത്തിലും മൂന്ന് വീതം പൊതുസമ്മേളനങ്ങൾ ഉണ്ടാകും .

സിപിഎമ്മും ഇടതുമുന്നണിയും രണ്ടാംഘട്ട പ്രചാരണത്തിന് ഒരുങ്ങുന്നത് ന്യൂനപക്ഷ പോക്കറ്റുകൾ ലക്ഷ്യമിട്ട് മുഖ്യമന്ത്രി നേരിട്ടിറങ്ങിയ ഭരണഘടന സംരക്ഷണ റാലികൾ ഏൽക്കേണ്ടിടത്ത് ഏറ്റെന്ന വിലയിരുത്തലോടെയാണ് . ഇഡിയെ മുൻനിർത്തി കേന്ദ്രസർക്കാർ പയറ്റുന്ന രാഷ്ട്രീയ കളികൾക്കുള്ള മറുമരുന്നിലാണ് ഇനി ഊന്നൽ . മുഖ്യമന്ത്രി പിണറായി വിജയൻ മാസപ്പടിമുതൽ മസാലാ ബോണ്ട് വരെ ഇഡിയുടെ വാൾ തലക്ക് മുകളിൽ നിൽക്കെ പ്രതിരോധ പോരിനും മുന്നിട്ടിറങ്ങുകയാണ്. മുഖ്യമന്ത്രി മാർച്ച് 30 മുതൽ ഏപ്രിൽ 23 വരെ നീളുന്ന കേരള പര്യടനത്തിൽ പങ്കെടുക്കുന്ന 60 പൊതു യോഗങ്ങളുണ്ടാകും.
അതായത് മൂന്ന് പരിപാടികൾ 20 മണ്ഡലങ്ങളിൽ ഓരോന്നിലും വീതമാണ് മുഖ്യമന്ത്രിയുടെ പ്രസംഗം.

 

 

 

Leave a Reply