വീണ്ടും ആക്രമണവുമായി ചക്കക്കൊമ്പൻ :ചിന്നക്കനാലിൽ ഷെഡ് തകർത്തു

  വീണ്ടും ഇടുക്കിയിൽ കാട്ടാന ആക്രമണം . ചക്കക്കൊമ്പൻ ചിന്നക്കനാലിൽ ഷെഡ് ആക്രമിക്കുകയായിരുന്നു. ആന തകർത്തത് 301 കോളനിക്ക് സമീപം വയൽപ്പറമ്പിൽ ഐസക്കിൻ്റെ ഷെഡ് ആണ്. ആക്രമണ സമയത് വീട്ടിൽ ആളുണ്ടായിരുന്നില്ല. കാട്ടാനയെ സമീപവാസികൾ…

 

വീണ്ടും ഇടുക്കിയിൽ കാട്ടാന ആക്രമണം . ചക്കക്കൊമ്പൻ ചിന്നക്കനാലിൽ ഷെഡ് ആക്രമിക്കുകയായിരുന്നു. ആന തകർത്തത് 301 കോളനിക്ക് സമീപം വയൽപ്പറമ്പിൽ ഐസക്കിൻ്റെ ഷെഡ് ആണ്. ആക്രമണ സമയത് വീട്ടിൽ ആളുണ്ടായിരുന്നില്ല. കാട്ടാനയെ സമീപവാസികൾ ബഹളം വച്ച് തുരത്തുകയായിരുന്നു.

അതേസമയം, മിനിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വയനാട് പരപ്പന്‍പാറ സ്വദേശി ആണ് മിനി. പോസ്റ്റുമോര്‍ട്ടം നടക്കുക രാവിലെ മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് . തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.

മിനിയുടെ ഭര്‍ത്താവ് സുരേഷ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി ഇരുവരേയും കാട്ടാന ആക്രമിച്ചത് മലപ്പുറം വയനാട് അതിര്‍ത്തിയിലെ വനമേഖലയില്‍വച്ച് തേന്‍ ശേഖരിക്കാന്‍ പോയപ്പോഴാണ്. നാട്ടുകാരും പൊലീസും വനപാലകരും ചേര്‍ന്ന് സുരേഷിനെ കാട്ടിലൂടെ കിലോമീറ്ററുകള്‍ താണ്ടിയാണ് പുറത്തെത്തിച്ചത്.

Leave a Reply