അനിൽ ആന്റണിയാണ് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി. എ കെ ആന്റണിയുടെ മകൻ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് മാറിയത് വലിയ ഞെട്ടൽ ഉണ്ടാക്കിയപ്പോൾ ഇത്തവണ തെരഞ്ഞെടുപ്പിൽ ബിജെപി അദ്ദേഹത്തെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കി. അനിൽ ആൻ്റണി പത്തനംതിട്ടയിൽ നേരിടുന്നത് കോൺഗ്രസ് സിറ്റിംഗ് എംപി ആൻ്റോ ആൻ്റണിയെയും മുതിർന്ന സിപിഐഎം നേതാവും രണ്ടുതവണ സംസ്ഥാന ധനമന്ത്രിയുമായ തോമസ് ഐസക്ക് എന്നിവരെയാണ് . ഇപ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. അനിൽ ആന്റണിക്കെതിരെ പ്രചാരണം നടത്താൻ താൻ ഉണ്ടാകില്ലെന്ന് അറിയിച്ചു. അനിൽ തൻറെ ബാല്യകാലം മുതലുള്ള സുഹൃത്താണെന്നും അതിനാൽ അനിലിനെതിരെ പ്രചാരണത്തിന് ഇറങ്ങില്ലെന്നും അവർ പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം പ്രചാരണം നടത്തുമെന്നും അച്ചു ഉമ്മൻ പറഞ്ഞു. എകെ ആന്റണിയും ഉമ്മൻചാണ്ടിയും കോൺഗ്രസിനെ സമുന്നതരായ നേതാക്കളായിരുന്നു. ഇരുവരും സുഹൃത്തുക്കളുമായിരുന്നു. ഉമ്മൻചാണ്ടി അന്തരിച്ചത് കഴിഞ്ഞ വർഷമാണ്.