സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയിൽ മുന്നേറുകയാണ്. എല്ലാ സ്ഥാനാർത്ഥികളും അവരുടെ മണ്ഡലങ്ങൾ മികച്ച പ്രചാരണം ആണ് നടത്തുന്നത്. കഴിഞ്ഞ ദിവസം ഇരിക്കൂർ മേഖലയിൽ കണ്ണൂർ ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. രഘുനാഥ് പര്യടനം നടത്തി. വളക്കൈയില്‍ നിന്ന് രാവിലെ ഒൻപതോടെ പര്യടനം ആരംഭിച്ചു
പര്യടനം ചുഴലി, ചെങ്ങളായി, നടുവില്‍, കരുവന്‍ചാല്‍, വായാട്ടുപറമ്പ്, ആലക്കോട് തുടങ്ങിയ മേഖലകളില്‍ നടത്തി. വായാട്ടുപറമ്പ് സെന്റ് ജോസഫ് പള്ളി വികാരി റവ. ഡോ. തോമസ് തെങ്ങുംപള്ളില്‍ നടുവില്‍ സെന്റ് ജോസഫ് മലങ്കര കാതലിക് ചര്‍ച്ച് വികാരി ഫാ. സി.ജെ വര്‍ഗീസ് ചൂരക്കുഴിയില്‍ എന്നിവരെ സന്ദര്‍ശിച്ചു. തുടര്‍ന്ന് ആലക്കോട് രാജാവിന്റ പ്രതിമയില്‍ പുഷാപാര്‍ച്ചന നടത്തി.
ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം മോഹനന് മാനന്തേരി, ജില്ലാ കമ്മിറ്റി അംഗം എ.വി. തോമസ്. ബിഡിജെഎസ് ജില്ലാ സെക്രട്ടറി പ്രഭാകരന് മാങ്ങാട്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് റീന മനോഹരന്, ജില്ലാ ട്രഷറര്‍ രേഷ്മ ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്റ് പി.വി. റോയ്, മണ്ഡലം ജനറല്‍ സെക്രട്ടറി രജീവന്‍ എന്നിവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
അതേസമയം കണ്ണൂർ തലമുണ്ട പാറോതുംചാലിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ ബോർഡു സ്ഥാപിക്കുമ്പോൾ സി പി എം അണികളും കൂട്ടരും ബോർഡ് പിടിച്ചുവാങ്ങി നശിപ്പിച്ചെന്ന ആരോപണം ഉയരുന്നുണ്ട്.