സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയിൽ മുന്നേറുകയാണ്. എല്ലാ സ്ഥാനാർത്ഥികളും അവരുടെ മണ്ഡലങ്ങൾ മികച്ച പ്രചാരണം ആണ് നടത്തുന്നത്. കൂത്തുപറമ്പിൽ വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ റോഡ് ഷോ നടത്തി. റോഡ് ഷോ പഴയനിരത്ത് റോഡ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് വില്ലേജ് ഓഫീസ് പരിസരത്ത് സമാപിച്ചു.
റോഡ് ഷോയിൽ നിരവധി പ്രവർത്തകർ അണിനിരന്നു. ബാൻഡ് മേളത്തിന്റെ അകമ്പടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയിൽ ഉണ്ടായിരുന്നു. സന്തോഷ് കണ്ണംവള്ളി, ഷാഹുൽ ഹമീദ്, കെ. ലോഹിതാക്ഷൻ, കാട്ടൂർ മുഹമ്മദ്, സി.കെ.സഹജൻ, വി.ബി. അഷറഫ്, വി.പി.രാഹുൽ, കെ.കെ. ഗീത, രജീഷ് കോട്ടയൻ, രജിനേഷ് കക്കോത്ത് പി.പി.എ സലാം, കെ.പി.സാജു, സി.ജി.തങ്കച്ചൻ, പി.കെ.സതീശൻ, ഹരിദാസ് മൊകേരി, വി.നാസർ, വി. സുരേന്ദ്രൻ, തുടങ്ങിയവർ നേതൃത്വം നൽകി.