കേരളത്തിലെ വിവിധ ജില്ലകളിൽ മാർച്ച് 30 മുതൽ ഏപ്രിൽ 3 വരെ മഴ സാധ്യതാ അറിയിപ്പെത്തി. ഇന്ന് 9 ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് . കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് . അതേസമയം ഒരു ജില്ലയിൽ മാത്രമാണ് മാർച്ച് 31ന് മഴ അറിയിപ്പുള്ളത്.
ഇന്ന് മഴ പെയ്യാൻ സാധ്യത തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ്. എറണാകുളത്ത് നാളെ മഴ പെയ്യാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ നാല് ജില്ലകളിൽ ഏപ്രിൽ ഒന്നിന് മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏഴ് ജില്ലകളിൽ ഏപ്രിൽ രണ്ടിന് മഴ പെയ്യാനിടയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ഏഴ് ജില്ലകളിൽ മഴ പെയ്തേക്കും. അതേസമയം 9 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഏപ്രിൽ മൂന്നിന് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളാണ് മഴ സാധ്യതയുള്ളത്.
You must be logged in to post a comment Login