രശ്മികയുമായി വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് വിജയ് ദേവരകൊണ്ട

  രശ്മിക മന്ദാനയുമായുള്ള പ്രണയത്തെ കുറിച്ച് പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നും അടുത്തിടെ വന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു താരം. ഗലാറ്റ പ്ലസ് എന്ന യൂട്യൂബ്…

 

രശ്മിക മന്ദാനയുമായുള്ള പ്രണയത്തെ കുറിച്ച് പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നും അടുത്തിടെ വന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു താരം. ഗലാറ്റ പ്ലസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിജയ്യുടെ വെളിപ്പെടുത്തൽ.അവതാരകൻ വിജയ്‌യോട് പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് മാതാപിതാക്കളെയും സഹോദരനെയും ഇഷ്ടമാണ് എന്നായിരുന്നു താരത്തിൻ്റെ മറുപടി.

രശ്മികയെയും തന്നെയും കുറിച്ചുള്ള വാർത്തകളോട് പ്രതികരിക്കാൻ താൽപര്യമില്ലെന്ന് വിജയ് പറഞ്ഞു. അടുത്തിടെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്ന് താരം പറഞ്ഞു.വിജയും രശ്മികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗീതാഗോവിന്ദം എന്ന ചിത്രം തിയേറ്ററുകളിലെത്തിയതിന് പിന്നാലെ ഇരുവരേയും കുറിച്ച് പലതരത്തിലുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിൽ രശ്മിക ധരിച്ചിരുന്ന തൊപ്പി വിജയയുടേതാണെന്ന് അടുത്തിടെ നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. അതുപോലെ ഇരുവരും മാലിദ്വീപിൽ അവധിക്കാലം ചെലവഴിക്കുകയാണെന്നും വിവാഹിതരാകാൻ പോകുകയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വാർത്തയിൽ സത്യമില്ലെന്ന് വിജയ് തന്നെ പ്രതികരിച്ചു.

Leave a Reply