ഓണത്തിന് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ പ്രവർത്തനം ആരംഭിക്കും. തുറമുഖത്തിന്റെ ട്രയല്‍ റണ്‍ മേയില്‍ ആരംഭിക്കും.നേരത്തെ, ഡിസംബറില്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനം വാണിജ്യ അടിസ്ഥാനത്തില്‍ ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്.

എന്നാല്‍ അദാനി വിഴിഞ്ഞം പോര്‍ട്ടിന്റെ സിഇഒ പ്രദീപ് ജയരാമന് നിര്‍മാണം വേഗത്തില്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ സെപ്റ്റംബറോടെ തുറമുഖത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പറഞ്ഞു. തുറമുഖത്തിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നത് ബാര്‍ജില്‍ 30 കണ്ടെയ്നറുകള്‍ എത്തിച്ചാണ് . 2028ല്‍ തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കും.



