ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയു൦ കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ പത്രിക സമർപ്പിച്ചു. സ്വന്തമായി വീടോ വസ്തുവോ ഇല്ല കയ്യിലുള്ളത് 1000 രൂപ. .നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാംഗ്മൂലത്തിൽ ശമ്പളം വന്ന വകയിൽ എഫ്ഡി അക്കൗണ്ടിൽ 10,44,274 രൂപയും 12 ലക്ഷം രൂപയുടെ കാറും ഉണ്ടെന്ന് വ്യക്തമാക്കുന്നു. 40,452 രൂപയാണ് കയ്യിലുള്ള ആറ് ഗ്രാമിന്റെ മോതിരത്തിന് വില. വി.മുരളീധരന് 1,18,865 രൂപയുടെ ആരോഗ്യ ഇൻഷുറസ് പോളിസിയും. 83,437 രൂപ ലോണ്‍ അടയ്ക്കാൻ ബാക്കിയുണ്ട്.
24,04,591 രൂപയുടെ സ്വത്താണ് ഇതെല്ലാം ചേർത്ത് ഉള്ളത്. 3000 രൂപ ഭാര്യയുടെ കൈവശം ഉണ്ട്. 20,27,136 രൂപമൂന്നു ബാങ്ക് അക്കൗണ്ടുകളിലായുണ്ട്. സ്ഥിര നിക്ഷേപം 4,47,467 രൂപയാണു. ബാങ്കിലുള്ള പണം ലോണ്‍ എടുത്ത തുകയും കൂടി ചേർന്നതാണ്. 164 ഗ്രാം സ്വർണവും ചേർത്ത് 46,76,824 രൂപയുടെ സ്വത്തുണ്ട്. 47,75,000 രൂപ മതിപ്പു വിലയുള്ള വസ്തുവും വി.മുരളീധരനുണ്ട്. 10 ലക്ഷം രൂപയുടെ ലോണുണ്ട്. സ്വന്തമായി വീടില്ലെന്നും സത്യവാംഗ്മൂലത്തിൽ പറയുന്നു.