മലയോര മേഖലയില്‍ കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാർ എത്തി. സ്ഥാനാര്‍ഥിയുടെ റോഡ് ഷോ ആരംഭിച്ചത് വൈകുന്നേരം ആയൂരില്‍ നിന്നുമാണ്. സ്ഥാനാര്‍ഥി എത്തിയത് കിഴക്കന്‍ മേഖലയിലെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായ അഞ്ചലില്‍ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയായാണ്.സ്ഥാനാര്‍ഥിക്ക് പ്രവര്‍ത്തകർ കൈപ്പള്ളിമുക്ക്, പനച്ചിവിള, അഞ്ചല്‍ ചന്തമുക്ക് എന്നിവിടങ്ങളില്‍ സ്വീകരണം നല്കി.
ഇവിടെ നിന്നും ഏരൂര്‍ പഞ്ചായത്ത് അതിര്‍ത്തിയായ ആലഞ്ചേരിയില്‍ ആര്.ഒ ജംഗ്ഷന് വഴി എത്തിയപ്പോള്‍ മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ ആരതി ഉഴിഞ്ഞും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ താമരകൊണ്ടുള്ള മാല അണിയിച്ചുമാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. സംസ്ഥാന കൗൺസിൽ അംഗം ആയൂർ മുരളി ,ബാലചന്ദ്രൻ പിള്ള ,സന്തോഷ് മണ്ഡലം പ്രസിഡന്റ് എസ്.ഉമേഷ് ബാബു, സെക്രട്ടറി ഗിരീഷ് അമ്പാടി തുടങ്ങിയവർ നേതൃത്വം നൽകി