Connect with us

Hi, what are you looking for?

Kerala News

കോട്ടയം മെഡിക്കൽ കോളേജിന് മുന്നിലെ ഷോപ്പിംഗ് കോംപ്ലക്സിൽ വൻ തീപിടിത്തം

 

ഗാന്ധിനഗറിലെ കോട്ടയം മെഡിക്കൽ കോളേജിന് മുന്നിലെ ഷോപ്പിംഗ് കോംപ്ലക്സിൽ വൻ തീപിടിത്തം ഉണ്ടായി. മൂന്ന് കടകളിലേക്ക് തീ പടർന്നു. തീപിടിത്തത്തിൽ ഒരു കട പൂർണമായും കത്തിനശിച്ചു. ഈ കടയ്ക്കുള്ളിൽ പ്ലാസ്റ്റിക് ഉൽപന്നങ്ങളും മെത്തകളും വൻതോതിൽ സൂക്ഷിച്ചിരുന്നു. ഇതോടെ തീ പെട്ടെന്ന് പടർന്നു. തീ പൂർണമായും അണയ്ക്കാനായില്ല. കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.

രാവിലെ 9.30ഓടെയാണ് തീ പടരുന്നത് ജനം ശ്രദ്ധിച്ചത്. തോട്ടത്തിൽ സ്റ്റോർ എന്ന കടയിലേക്കാണ് ആദ്യം തീ പടർന്നത്. പിന്നീട് സമീപത്തെ മറ്റു കടകളിലേക്കും തീ പടർന്നു. കാറ്റ് വീശിയത് തീ പടരുന്നതിന് ആക്കം കൂട്ടി. ഏറ്റുമാനൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് കോട്ടയത്ത് നിന്ന് കൂടുതൽ യൂണിറ്റുകളെ വിളിച്ചു.


ഈസ്റ്ററിൻ്റെ ഭാഗമായി മിക്ക കടകളും അടഞ്ഞുകിടന്നു. അഗ്നിശമന സേനാംഗങ്ങൾ കടകളുടെ വാതിലുകൾ തകർത്താണ് അകത്ത് കടന്നത്. തോട്ടത്തിൽ സ്റ്റോറിൽ വൻതോതിൽ മെത്തകളും പ്ലാസ്റ്റിക് ഉൽപന്നങ്ങളും ഉണ്ടായിരുന്നതിനാൽ തീ പൂർണമായും അണയ്ക്കാനായില്ല. ഒരിടത്ത് തീ അണച്ചപ്പോൾ മറ്റിടങ്ങളിലേക്കും പടർന്നു. മറ്റ് കടകളിൽ നിന്ന് പുക ഉയരുന്നുണ്ട്. ഈ കടകളിലേക്കും തീ പടർന്നിട്ടുണ്ടോയെന്ന് വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീ പൂർണമായും അണച്ചതിന് ശേഷമേ നഷ്ടം കണക്കാക്കാനാകൂ.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Film News

മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു.എറണാകുളത്ത് വച്ചായിരുന്നു അന്ത്യം.ഭാര്യ ഏലിയാമ്മ ജോസഫ്. മറ്റു മക്കള്‍- ജിബി സാറാ ജോസഫ്, ജെനി...

Kerala News

കൊച്ചി:ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഒഡിഷ ഗഞ്ചം സ്വദേശി രജനീകാന്ത് രണജിത്തിനെ (42) നെതിരേ കൊലക്കുറ്റം ചുമത്തി.എറണാകുളം മഞ്ഞുമ്മൽ കുണ്ടാപ്പാടം റോഡ് മൈത്രി ലെയിനിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി...

Kerala News

ആലപ്പുഴയില്‍ റിസോര്‍ട്ടില്‍ ജീവനക്കാരി മരിച്ചനിലയില്‍ മുറിക്ക് പുറത്തുനിന്ന് കണ്ടെത്തി.നെടുമുടി വൈശ്യംഭാഗത്തെ അയന റിസോര്‍ട്ടിലാണ് ജീവനക്കാരി മരിച്ച നിലയിൽ കണ്ടെത്തിയത് അസം സ്വദേശിനി ഖാസിറ കൗദും (44) ആണ് മരിച്ചത്. ഇവർത്തമസിച്ചിരുന്ന മുറിക്ക് പുറത്തുനിന്നാണ്...

Kerala News

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ഇന്ന് മുതൽ. മാർച്ച് മാസം അവസാന വാരമാണ് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ അവസാനിച്ചത്. ഇതാദ്യമായാണ് പരീക്ഷയ്ക്ക് ശേഷം ഇത്ര വേഗത്തില്‍ മൂല്യ നിര്‍ണയം നടക്കുന്നത്....