ജീവനക്കാരുടെ ശമ്പളം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം പുതിയ സാമ്പത്തിക വർഷത്തിലും തുടരാനാണ് സാധ്യത. നാളെ മുതൽ ശമ്പളവിതരണം തുടങ്ങുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും പരമാവധി 50,000 രൂപയിൽ കൂടുതൽ ഒറ്റയടിക്ക് പിൻവലിക്കാനുള്ള നിരോധനം തുടരുകയാണ്.മാർച്ചിൽ ട്രഷറിയിൽ 26,000 കോടി രൂപ ചെലവായതായാണ് കണക്ക്. തെരഞ്ഞെടുപ്പിന് ശേഷം ചില ആനുകൂല്യങ്ങൾ നൽകുന്നതിനായി 7500 കോടിയുടെ അധികച്ചെലവ് പ്രഖ്യാപിച്ചു.പുതിയ സാമ്പത്തിക വർഷം വായ്പയെടുക്കാൻ കഴിയുമെന്നതിനാൽ ശമ്പളത്തിനും പെൻഷനുമുള്ള പണം സഹകരണ ബാങ്ക് കൺസോർഷ്യം വഴി കണ്ടെത്തിയതായി അറിയുന്നു.
ഇതിന് മാത്രം 5666 കോടി രൂപ വേണം. പെൻഷൻകാർക്ക് വേതന പരിഷ്കരണവുമായി ബന്ധപ്പെട്ട കുടിശ്ശികയുടെ മൂന്നാം ഗഡു ഈ മാസം നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിന് ഏകദേശം 2000 കോടി രൂപ വേണ്ടിവരും. വിഷുവിനും റംസാനും മുമ്പായി രണ്ട് ഗഡു സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. റംസാൻ ഏപ്രിൽ 12നാണ്. ഏപ്രിൽ എട്ടിന് എങ്കിലും വിതരണം തുടങ്ങണം. അതിന് 1804 കോടി രൂപ വേണം.
You must be logged in to post a comment Login