എൽ ഡി എഫ് അനുകൂല കാറ്റാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെങ്ങുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എല്ലാ ഘടക കക്ഷികളും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കൈകോർത്തു നിൽക്കുകയാണ് കോൺഗ്രസസും ബി ജെ പിയും. അന്ധമായ ഇടത്തു പക്ഷ വിരോധമാണ് കോൺഗ്രസിനെയും ബി ജെ പി യും നയിക്കുന്നത്. ഇടത് പക്ഷം ന്യുനപക്ഷ വിഷയങ്ങൾ കാണുന്നത് വോട്ട് വിഷയമായല്ല. ജനാധിപത്യ വിഷയമാണ് കാണുന്നത്. കോൺഗ്രസിനെയും ബിജെപിയെയും വലിയ തോതിലുള്ള ന്യുന പക്ഷ മുന്നേറ്റം ഭയപ്പെടുത്തുന്നു.
ഇടതുപക്ഷത്തോട് ന്യൂന പക്ഷങ്ങൾ അടുക്കുകയാണ്. ന്യൂനപക്ഷങ്ങളുടെ ഭയപ്പാട് പെസഹ ദിനത്തിൽ ക്രൈസ്തവ പുരോഹിതർ സംശയലേശമന്യേ വ്യക്തമാക്കി. ഇ ഡി എപ്പോൾ സത്യം വിളിച്ചു പറഞ്ഞ പുരോഹിതരെ തേടി വരും എന്ന് നോക്കിയാൽ മതി. ജനം കേരളത്തിൽ ബി ജെ പിയുമായി കൈകോർത്ത കോൺഗ്രസിനെ ശിക്ഷിക്കും. ഇടതുപക്ഷമാണ് ശരി എന്ന് ഗാന്ധിയെ മറക്കാൻ കഴിയാത്ത കോൺഗ്രസുകാർ മനസിലാക്കി വോട്ട് ചെയ്യും. അനിരാജയെ ജനം വയനാട്ടിൽ സ്വന്തമാക്കിയിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരിടുന്നുണ്ട്. സിപിഐ കോർപ്പറേറ്റ് ഫണ്ട് വേണ്ടെന്ന് നിലപാടെടുത്ത പാർട്ടിയാണെന്നും ബിനോയ് വിശ്വം പറഞ്ഞു
You must be logged in to post a comment Login