മലയാള യുവനടിമാരിൽ പ്രധാനിയാണ് നമിത പ്രമോദ്, ട്രാഫിക് എന്ന ചിത്രത്തിലൂടെ നമിത സിനിമയിലേക്ക് കടന്നുവന്നത്, ഇപ്പോൾ ചിത്രത്തിന്റെ സംവിധായകൻ രാജേഷ് പിള്ളൈ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, താൻ സിനിമയിലേക്ക് കടന്നു വന്നതിനു ശേഷം ഇന്നും ഓർത്തുവെക്കുന്ന ഒരാളാണ് അദ്ദേഹം, കാരണം ആ ഒരു സിനിമയിലേക്ക് എന്നെ എടുക്കാമെന്ന് തീരുമാനിച്ചത് അദ്ദേഹത്തിന്റെ വലിയ മനസു കൊണ്ടാണ്.

രാജേഷ് അങ്കിൾ ഈ സിനിമയുടെ കഥ പറയാൻ എത്തിയപ്പോൾ ഞാൻ സ്കൂളിൽ പോകാൻ ശ്രമിക്കുവാണ്, അന്ന് ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുകയാണ്, ഇന്നും എനിക്ക് ഓർമയുണ്ട് ആ കാര്യം. ഞാൻ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ രാജേഷ് അങ്കിൾ പറഞ്ഞു മോളെ ആഹാരം നീ കഴിച്ചോ, ഞാൻ കഥ പറഞ്ഞു തരാം. എന്നാൽ അദ്ദേഹത്തിന് വേണമെങ്കിൽ ഇങ്ങനൊരു കഥ യുണ്ട് ചെയ്യാൻ പറ്റുമോ എന്നൊരു ചോദ്യം ചോദിച്ചാൽ മതി

എന്നാൽ അദ്ദേഹം അങ്ങനെ ചെയ്യ്തില്ല പകരം മോളെ ഈ കഥ കേൾക്കൂ എന്ന് പറഞ്ഞിട്ട് സമാധാനമായി എല്ലാം പറഞ്ഞു തരുവായിരുന്നു. സാധാരണ ഒരു സംവിധായകനെ അതിന്റെ ആവശ്യമില്ല എന്നിട്ടും അദ്ദേഹം നല്ല റെസ്പെക്ടഡ് കഥ പറഞ്ഞു തന്നു നമിത പറയുന്നു. ഒരു സംവിധായകന്റെയും തലക്കനമില്ലത്ത ആളാണ് രാജേഷ്അങ്കിൾ നമിത പറയുന്നു.




