സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷയിൽ കോപ്പിയടി കണ്ടെത്തിയതിനെ തുടർന്ന് 112 വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കി. സംസ്ഥാനത്താകെ നടത്തിയ കോപ്പിയടി പരിശോധനയുടെ വിവരങ്ങളാണ് സർക്കാർ പുറത്ത് വിട്ടത്. ഈ കഴിഞ്ഞ ഹയർ സെക്കൻഡറി പരീക്ഷയില്‍ വ്യാപകമായി കോപ്പിയടി നടന്നെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തലിനെ തുടർന്നാണ് നടപടി.
കോപ്പിയടിച്ച വിദ്യാര്‍ത്ഥികളുടെ മാപ്പപേക്ഷ പരിഗണിച്ച് ഇവര്‍ക്ക് സേ പരീക്ഷ എഴുതാന്‍ അനുമതി നല്‍കും. പരീക്ഷാ മുറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും നടപടി നേരിടേണ്ടി വരും. അടുത്തമാസം നടക്കുന്ന സേ പരീക്ഷയിൽ ഇവർക്ക് അവസരം നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു,



