കെ.മുരളീധരന്‍ ഇന്ന് ഡല്‍ഹിയിലേക്ക് ; കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും

ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം കെ മുരളീധരൻ ഇന്ന് ഡൽഹിയിലേക്ക്. കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. തൃശ്ശൂരിലെ സാഹചര്യം മുരളീധരൻ നേതാക്കളെ ധരിപ്പിക്കും. തൃശൂരിലെ കടുത്ത പരാജയത്തിന് പിന്നാലെ പൊതുപ്രവർത്തനത്തിൽ…

ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം കെ മുരളീധരൻ ഇന്ന് ഡൽഹിയിലേക്ക്. കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. തൃശ്ശൂരിലെ സാഹചര്യം മുരളീധരൻ നേതാക്കളെ ധരിപ്പിക്കും.

തൃശൂരിലെ കടുത്ത പരാജയത്തിന് പിന്നാലെ പൊതുപ്രവർത്തനത്തിൽ നിന്ന് താത്കാലികമായി വിട്ടുനിൽക്കുന്നുവെന്ന് മുരളീധരൻ പ്രഖ്യാപിച്ചിരുന്നു. തൃശൂര്‍ ഡി.സി സി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വി.കെ ശ്രീകണ്ഠന്‍ ഇന്നലെ കെ മുരളീധരനെ കണ്ടിരുന്നു. തൃശൂരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യമെന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷമുള്ള ശ്രീകണ്ഠന്റെ പ്രതികരണം.

Leave a Reply