ഉരുൾപൊട്ടലിന്റെ റിമോട്ട് സെൻസിങ് ചിത്രം പുറത്തുവിട്ട് ISRO

ഉരുൾപൊട്ടലിന്റെ റിമോട്ട് സെൻസിങ് ചിത്രം പുറത്തുവിട്ട് ISRO. കാർട്ടോസാറ്റ്-3, റിസാറ്റ് ഉപഗ്രഹങ്ങൾ ആണ് ചിത്രങ്ങൾ പകർത്തിയത്. വയനാട് ചൂരൽമലയിലെ പഴയ ഉരുൾപൊട്ടലിന്റെയും പുതിയ ഉരുൾപൊട്ടലിന്റെയും റിമോട്ട് സെൻസിങ് ചിത്രമാണ് ISRO പുറത്തുവിട്ടത്. ഉരുൾപൊട്ടലിൽ ചളിയും…

ഉരുൾപൊട്ടലിന്റെ റിമോട്ട് സെൻസിങ് ചിത്രം പുറത്തുവിട്ട് ISRO. കാർട്ടോസാറ്റ്-3, റിസാറ്റ് ഉപഗ്രഹങ്ങൾ ആണ് ചിത്രങ്ങൾ പകർത്തിയത്. വയനാട് ചൂരൽമലയിലെ പഴയ ഉരുൾപൊട്ടലിന്റെയും പുതിയ ഉരുൾപൊട്ടലിന്റെയും റിമോട്ട് സെൻസിങ് ചിത്രമാണ് ISRO പുറത്തുവിട്ടത്.

ഉരുൾപൊട്ടലിൽ ചളിയും മണ്ണും പാറക്കൂട്ടങ്ങളും മരങ്ങളുടെ അവശിഷ്ടങ്ങളും 8 കിലോമീറ്റർ അകലെ വരെ ഒഴുകിയെത്തി. ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെൻറർ (The National Remote Sensing Center (NRSC)) ആണ് ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹങ്ങൾ പകർത്തിയ ചിത്രങ്ങൾ പുറത്തുവിട്ടത്. 2019-ൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ അടുത്തുതന്നെയാണ് ഇത്തവണ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്.

Leave a Reply