ഇന്നലെ റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് രാത്രി വൈകിയും പരിശോധന നടത്തിയയെങ്കിലും ജീവന്‍റെ തുടിപ്പ് കണ്ടെത്താന്‍ കഴിഞ്ഞില്ല. 344 പേർ മരിച്ചതായാണ് അവസാനം വരുന്ന വിവരം. ആകെ 189 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 300 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
റഡാറടമുള്ള ആധുനിക സംവിധാനങ്ങൾ തെരച്ചിലിന് എത്തിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്ന് ഡ്രോൺ ബേസ്ഡ് റഡാർ തിരിച്ചിലിനായി എത്തും. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് തെരച്ചിൽ നടക്കുക. എൻ.ഡി.ആർ.എഫ്, നേവി, എയർഫോഴ്‌സ്, ഡോഗ് സ്‌ക്വാഡ് എന്നിവരും തിരച്ചിലിൽ പങ്കെടുക്കും.



