കേരളത്തിന് എയിംസ് പരിഗണനയില്‍; കേന്ദ്ര മന്ത്രി ജെ.പി. നദ്ദ

കേരളത്തിന് എയിംസ് അനുവദിക്കുന്നത് പരിഗണയില്‍ ഉണ്ട് എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ.കേരളം മാതൃക സംസ്ഥാനമാണെന്നും അതിനാൽ എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനം എന്താണെന്നുമായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. . എയിംസ്…

കേരളത്തിന് എയിംസ് അനുവദിക്കുന്നത് പരിഗണയില്‍ ഉണ്ട് എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ.കേരളം മാതൃക സംസ്ഥാനമാണെന്നും അതിനാൽ എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനം എന്താണെന്നുമായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. . എയിംസ് സ്ഥാപിക്കുന്നതിന് കോഴിക്കോട് സ്ഥലം കണ്ടെത്തി സംസ്ഥാനം കേന്ദ്രത്തിന് പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ കേരളത്തിന് എയിംസ് വേണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും വ്യക്തമായ ഒരു മറുപടി നല്‍കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ തയ്യാറായിരുന്നില്ല. ഇന്ന് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയാണ് കേരളത്തിന് എയിംസ് വേണമെന്ന ആവശഅയം ഉന്നയിച്ചത്.അതേസമയം കേരളത്തിന് എയിംസ് ആവശ്യപ്പെട്ട് കേരള എംപിമാർ പാർലമെന്റ് കവാടത്തിന് മുമ്പിൽ രാവിലെ പ്രതിഷേധിച്ചിരുന്നു.

Leave a Reply